ജനകീയ പ്രശ്നങ്ങളോട് രണ്ടു ഗവണ്മെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പില്‍ എം പി. കേരളത്തില്‍ ആശാവര്‍ക്കര്‍മാരുടെ സമരം പരിഹരിക്കപ്പെടുന്നില്ല. ഒരു മനഃസാക്ഷിയോ, ദയയോ സര്‍ക്കാരിന് തോന്നുന്നില്ല. ഒരുമാസമായി അവര്‍ വെയിലും മഴയും കൊണ്ട് നടക്കുന്നു. ഇതുവരെ ഒരു പരിഹാരമില്ല. ഇങ്ങനെയുള്ള ഒരു ഭരണകൂടത്തെ കേരളം ഇനി തെരെഞ്ഞെടുക്കില്ല. ഇനി കേരളത്തിന് ഒരു മാറ്റം വേണം. അതിന് യുഡിഎഫ് വരണം. അനിവാര്യമായ മാറ്റം യുഡിഎഫ് കേരളത്തില്‍ വരുത്തുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ സമരം നാടിന് വേണ്ടിയും, പ്രകൃതിക്കുവേണ്ടിയുമാണ്. അത് അന്യായമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. അദാനിയുടെ ആവാസ വ്യവസ്ഥ മാത്രമാണ് സര്‍ക്കാരിന്റെ പരിഗണന. മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയെ പറ്റി ഈ ഗവണ്മെന്റിന് ഒരു ധാരണയുമില്ല. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് യുഡിഎഫ് വരണമെന്നാണ്. അത് ഓരോ ദിനവും കൂടിക്കൊണ്ടിരിക്കുകയാണെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.