കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം പെരിന്തല്‍മണ്ണയില്‍ വിറ്റ ടിക്കറ്റിന്; ശ്രീശക്തി ലോട്ടറി 75 ലക്ഷം നേടിയയാളും കാണാമറയത്ത്

സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ പെരിന്തല്‍മണ്ണയില്‍ വിറ്റ ടിക്കറ്റിന്. പട്ടാമ്പി റോഡിലുള്ള പി.ടി.സെയ്തലവിയുടെ ഉടമസ്ഥതയിലുള്ള പിടിഎസ് ലോട്ടറി ഏജന്‍സിയില്‍ വില്‍പന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ടിക്കറ്റെടുത്തയാളെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ വര്‍ഷം സംസ്ഥാന ലോട്ടറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനവും ഇവിടെ വില്‍പന നടത്തിയ ടിക്കറ്റിനു ലഭിച്ചിരുന്നു. 40 വര്‍ഷത്തോളമായി സെയ്തലവി ലോട്ടറി ഏജന്‍സി തുടങ്ങിയിട്ട്. ഇന്നലെ സൈതലവിയുടെ മകന്‍ സജാദിന്റെ നേതൃത്വത്തില്‍ കടയിലെത്തിയവര്‍ക്ക് ലഡു വിതരണം ചെയ്ത് ആഹ്ലാദം പങ്കിട്ടു.

ശ്രീശക്തി ലോട്ടറി 75 ലക്ഷം നേടിയയാളും കാണാമറയത്ത്
കുറ്റിപ്പുറം ന്മ ഓഗസ്റ്റ് ഒന്നിന് നറുക്കെടുത്ത ശ്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ നേടിയ ആളെയും ഇതുവരെ കണ്ടെത്താനായില്ല. കുറ്റിപ്പുറത്തെ തേജസ് ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നറുക്കെടുപ്പിന് ഒരുമണിക്കൂര്‍ മുന്‍പ് 2 മണിയോടെയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്.

spot_img

Related news

രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അറിയിപ്പുമായി ഇന്ത്യന്‍ ഓയില്‍

രാജ്യത്ത് എല്ലായിടത്തും ധാരാളം ഇന്ധനം സ്‌റ്റോക്കുണ്ടെന്നും വിതരണ ലൈനുകള്‍ വളരെ സുഗമമായി...

നിപ വളാഞ്ചേരി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു

വളാഞ്ചേരി നഗരസഭയിൽ രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ...

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5...

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 12 ന്...

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഇങ്ങനെ…

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക്...