ലഹരിക്കേസില്‍ ശിക്ഷിച്ചാല്‍ ഇനി പരോള്‍ ഇല്ല; കാലാവധി തീരും വരെ ജയില്‍വാസം അനുഭവിക്കണം

ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഇനി കാലാവധി തീരും വരെ ജയിലില്‍ കഴിയണം. ഇത്തരം തടവുകാര്‍ക്കു സാധാരണ പരോളും അടിയന്തര പരോളും നിഷേധിച്ച് ആഭ്യന്തരവകുപ്പു വിജ്ഞാപനമിറക്കി. പരോളില്‍ ഇറങ്ങി വീണ്ടും ലഹരിക്കേസില്‍ ഉള്‍പ്പെടുന്നതു ലഹരി വ്യാപനത്തിനു കാരണമാകുന്നതു തടയാനാണു നടപടി. 2014ലെ ചട്ടത്തിലാണു ഭേദഗതി വരുത്തിയത്. എന്‍ഡിപിഎസ് (നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവര്‍ക്കാണു ബാധകം.

ഇന്നലത്തെ കണക്കുപ്രകാരം സംസ്ഥാനത്തെ മൂന്നു സെന്‍ട്രല്‍ ജയിലുകളിലായി 2482 എന്‍ഡിപിഎസ് തടവുകാരുണ്ട്. ഇവരില്‍ 454 പേരാണു ശിക്ഷയനുഭവിക്കുന്നവര്‍. 1362 പേര്‍ റിമാന്‍ഡ് പ്രതികളും 536 പേര്‍ വിചാരണത്തടവുകാരുമാണ്. എന്‍ഡിപിഎസ് കേസില്‍ ശിക്ഷ കഴിഞ്ഞെങ്കിലും സ്വന്തം രാജ്യം ഏറ്റെടുക്കാത്തതിനാല്‍ ജയിലുകളില്‍ കഴിയുന്ന 45 വിദേശികളുണ്ട്. എന്‍ഡിപിഎസ് കേസിലുള്‍പ്പെട്ട കാപ്പാ (ഗുണ്ടാ നിയമം) തടവുകാര്‍ 84 പേരുണ്ട്.

ശിക്ഷാതടവുകാര്‍ക്കു സാധാരണ അവധി വര്‍ഷത്തില്‍ 30 ദിവസമാണ്. ഇതു പ്രത്യേക സാഹചര്യത്തില്‍ 10 ദിവസം കൂടി നീട്ടി നല്‍കാറുണ്ട്. അടിയന്തര അവധി സൂപ്രണ്ട് മുഖേന മൂന്നു ദിവസവും സര്‍ക്കാര്‍ വഴി 15 ദിവസവും ലഭിക്കും.

spot_img

Related news

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

സരിൻ‌ ‍ഉന്നയിച്ചതെല്ലാം സിപിഐഎം വാദങ്ങൾ: വിഡി സതീശൻ

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍...

‘കോണ്‍ഗ്രസ് അധഃപതനത്തിന് കാരണം സതീശന്‍; 2026ല്‍ പച്ച തൊടാന്‍ പറ്റില്ല’; പി സരിന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്...

സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ...