പിഴയടക്കാൻ പകുതി കാശ് മതി; സംസ്ഥാനത്ത് ട്രാഫിക് ആംനെസ്റ്റി സ്കീം വരുന്നു, ഏപ്രിൽ 30-നകം അടച്ചുതീർക്കണം

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആംനെസ്റ്റി സ്‌കീം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് പിഴത്തുകയിൽ കുറവ് വരുത്താൻ തീരുമാനിച്ചത്.


31/12/2024 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കും പിഴയിളവ് അനുവദിക്കും. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെല്ലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെല്ലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്.

ഇ- ചെല്ലാന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാലാണ് ഇ-ചെല്ലാനുകളുടെ തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴ 30.4.2026ന് മുമ്പ് അടച്ച് തീര്‍ക്കുമെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുക.

spot_img

Related news

അങ്കത്തട്ടൊരുങ്ങി: വോട്ടെടുപ്പ് തീയതി വന്നാലുടൻ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും; യു.ഡി.എഫും ബി.ജെ.പിയും നാളെ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വൈകിട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തിൽ കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും...

ബിഹാറിനെ നടുക്കി പത്താം ക്ലാസുകാരിയുടെ കൊലപാതകം: കൂട്ടബലാത്സംഗത്തിന് ശേഷം കിണറ്റിലെറിഞ്ഞു കൊന്നു!

പാട്‌ന: ബിഹാറില്‍ പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ് കൊന്നു....

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച: രാജകുടുംബത്തിന്റെ പൈതൃക ആഭരണങ്ങൾ കവർന്നു; നഷ്ടമായത് 2 കോടിയുടെ വജ്രവും സ്വർണ്ണവും!

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. 2 കോടി മൂല്യമുള്ള സ്വർണാഭരണങ്ങൾ...

ജിം സന്തോഷ് വധക്കേസ് പ്രതിയെ പട്ടാപ്പകൽ വെട്ടിക്കൊന്നു

കൊല്ലം കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി...