കൊച്ചി: റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വര്‍ദ്ധിച്ചത്. 7,450 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. പവന് 480 രൂപ വര്‍ദ്ധിച്ച് 59,600 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
രണ്ടാഴ്ച കൊണ്ട് പവന്റെ വിലയില്‍ 2,800 രൂപയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ദിവസം പ്രതീക്ഷയേകി വില കുറയുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് വില ഉയരുന്നത്. ഇതിന് പിന്നാലെയാണ് 60,000 തൊടാനുള്ള സ്വര്‍ണത്തിന്റെ ഓട്ടം.