പഴകിയ അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കേടായ അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഉപഭോക്താവിന് 96,500 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റേതാണ് നിർണായക വിധി. റാന്നി വെച്ചൂച്ചിറ സ്വദേശിനി റീന തോമസ് നൽകിയ ഹർജിയിലാണ് ഉത്തരവ്.

റാന്നി ചേത്തോങ്കരയിലെ കിങ്സ് ബിരിയാണി കഫേയിൽനിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന പരാതിയിലാണ് നടപടി. 2025 ഒക്ടോബർ 21-നാണ് കേസിനാസ്പദമായ സംഭവം. റീന തോമസും സഹോദരിയും ഹോട്ടലിലെത്തി അൽഫാം കഴിക്കുന്നതിനിടെ രുചിവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വെയിറ്ററോട് പരാതി പറഞ്ഞിരുന്നു. എന്നാൽ ഹോട്ടൽ അധികൃതർ ഇത് പരിഗണിക്കാതെ 740 രൂപയുടെ ബിൽ ഈടാക്കിയെന്നാണ് പരാതി.

ഭക്ഷണം പാർസലായി വാങ്ങി മടങ്ങുന്നതിനിടെ ഇരുവർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളി മേരിക്യൂൻസ് ആശുപത്രിയിലും ചികിത്സ തേടി. പരിശോധനയിൽ പഴകിയ ഭക്ഷണത്തിൽ നിന്നുള്ള സാൽമൊണെല്ല ഇൻഫെക്ഷനാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചതായി ഹർജിയിൽ പറയുന്നു.

ആശുപത്രി ചെലവ് ആവശ്യപ്പെട്ടിട്ടും ഹോട്ടൽ ഉടമ പണം നൽകാൻ തയ്യാറാകാതിരുന്നതോടെയാണ് റീന തോമസ് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്.

ഹോട്ടൽ അധികൃതരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച പരിഗണിച്ച കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗം നിഷാദ് തങ്കപ്പനും ഉൾപ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ആശുപത്രി ചെലവായി 36,500 രൂപ, മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള നഷ്ടപരിഹാരമായി 50,000 രൂപ, കോടതി ചെലവായി 10,000 രൂപ എന്നിങ്ങനെ ആകെ 96,500 രൂപ 30 ദിവസത്തിനകം പരാതിക്കാരിക്ക് നൽകണമെന്നാണ് ഉത്തരവ്.

spot_img

Related news

ബേപ്പൂർ തോൽവിയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പി.വി. അൻവർ; ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ ചതിച്ചെന്ന് വിമർശനം

ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ കോൺഗ്രസിനെതിരെ പി.വി. അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ...

അർജുൻ ആയങ്കിക്ക് ആശ്വാസം; കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ ജാമ്യം ലഭിച്ചു

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം. കോതമംഗലം കോടതിയാണ്...

ഓണക്കാലത്ത് മദ്യവില്പനയിൽ സർവകാല റെക്കോർഡ്; മൂന്ന് ദിവസത്തിനിടെ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ഓണ സീസണില്‍ മൂന്ന് ദിവസത്തില്‍ വിറ്റത്...

ആലപ്പുഴ വള്ളംകളിക്കിടെ കത്തിക്കുത്ത്; ദേഹത്ത് ഛർദിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ മൂന്നുപേർക്ക് പരുക്ക്, നാലംഗ സംഘം പിടിയിൽ

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്കിടെ കാണികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മൂന്നുപേർക്ക് കുത്തേറ്റു....