ഹോളി ആഘോഷത്തിനിടെ തമ്മില്‍ തല്ല്; യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍: കുന്നംകുളം നഗരത്തിലെ ഹോളി ആഘോഷത്തിനിടെ നടുപ്പന്തിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദന്‍ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇയാളുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ രണ്ടുപേരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ആറിന് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ വാടക ക്വാട്ടേഴ്‌സില്‍ ഏറ്റുമുട്ടലുണ്ടായി. സംഘര്‍ഷത്തിനിടെ ബിയര്‍ കുപ്പി കൊണ്ട് അടിയേറ്റാണ് പ്രഹ്ലാദന് ഗുരുതരമായി പരിക്കേറ്റത്.

ഇയാളെ കുന്നംകുളം ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒപ്പം താമസിക്കുന്ന ഛത്തീസ്ഗഢ് സ്വദേശികളായ രമണന്‍, രാജു കര്‍സാല്‍ എന്നിവരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_img

Related news

ജോലിക്കെന്ന് പറഞ്ഞ് യുവതികളെ കേരളത്തിലെത്തിക്കും; അതിഥി തൊഴിലാളികളുടെ നേതൃത്വത്തില്‍ വളാഞ്ചേരി കേന്ദ്രീകരിച്ചും പെണ്‍വാണിഭം

മലപ്പുറം: മലപ്പുറത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവം....

കഞ്ചാവുമായി പത്താം ക്ലാസുകാരന്‍ പിടിയില്‍

കോട്ടയം പൂഞ്ഞാറില്‍ കഞ്ചാവുമായി പത്താം ക്ലാസുകാരന്‍ പിടിയില്‍. പൂഞ്ഞാര്‍ പനച്ചിപാറയിലാണ് പത്താം...

വളാഞ്ചേരി മുനിസിപ്പല്‍ ഓഫീസില്‍ വെച്ച് മൊബൈല്‍ പാസ്‌പോര്‍ട്ട് വാന്‍ ക്യാമ്പ് നടത്തുന്നു

വളാഞ്ചേരി മുനിസിപ്പാലിറ്റിയും കോഴിക്കോട് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസും സംയുക്തമായി പാസ്‌പോര്‍ട്ട് ക്യാമ്പ്...

എസ്എഫ്‌ഐ മയക്കു മരുന്ന് മാഫിയയായി പ്രവര്‍ത്തിക്കുന്നു: രമേശ് ചെന്നിത്തല

കേരളത്തില്‍ മയക്കുമരുന്ന് വ്യാപകമാക്കുന്നതിന്റെ പ്രധാന ഉത്തരവാദി എസ്എഫ്‌ഐ എന്ന് രമേശ് ചെന്നിത്തല....

വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഇന്ത്യന്‍ സ്ത്രീകള്‍ ഉന്നയിക്കില്ലെന്ന ധാരണ എപ്പോഴും ശരിയാകില്ല: ഹൈക്കോടതി

വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഇന്ത്യന്‍ സ്ത്രീകള്‍ ഉന്നയിക്കില്ലെന്ന ധാരണ എപ്പോഴും ശരിയാകില്ലെന്ന്...
Click to join