മുസ്ലിം പെൺകുട്ടികളെ വേദികളിൽ നിന്ന് മാറ്റി നിര്‍ത്തരുത്; സമസ്ത നേതാവിനെതിനെതിരെ ഫാത്തിമ തഹ്ലിയ

കോഴിക്കോട്: മുസ്ലിം പെൺകുട്ടികളെ വേദികളിൽ കയറ്റാതെ മാറ്റിനിർത്താതെ അവരെ ചേർത്തി നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായം ചെയ്യേണ്ടതെന്ന് എംഎസ്എഫ് മുൻ ദേശീയ ‌വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതിയുണ്ടാകുമെന്നും ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി.

സർട്ടിഫിക്കറ്റ് നൽകുന്നതിന് വേദിയിലേക്ക് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ഷണിച്ചതിനെതിരെ പ്രകോപിതനായി സംസാരിച്ച ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാരുടെ നടപടിയെ വിമർശിച്ചാണ് തെഹ്ലിയയുടെ ഫേസ്ബുക്ക് കുറിപ്പ്. മലപ്പുറത്ത് മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ സമസ്ത നേതാവിനെതിരെ രൂക്ഷമായ വിമർശനമുയർന്നിരുന്നു. സർട്ടിഫിക്കറ്റ് വാങ്ങാനായി സംഘാടകർ പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചു. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ അബ്ദുള്ള മുസ്‌ലിയാർ ദേഷ്യപ്പെടുകയും സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയും ചെയ്തു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...