നിലമ്പൂര്‍ -ഷൊര്‍ണൂര്‍ ബ്രോഡ്ഗേജ് പാതയിലെ വൈദ്യുതീകരണ പ്രവൃത്തി തുടങ്ങി

നിലമ്പൂര്‍: സംസ്ഥാനത്തെ ആദ്യ റെയില്‍വേ ഹരിത ഇടനാഴിയായ നിലമ്പൂര്‍ -ഷൊര്‍ണൂര്‍ ബ്രോഡ്ഗേജ് പാതയിലെ സ്വപ്നപദ്ധതിയായ വൈദ്യുതീകരണ പ്രവൃത്തി ജില്ലയില്‍ തുടങ്ങി. ഇതിന്റെ ഭാഗമായി വരുന്ന പ്രധാന ഓഫീസുകളുടെ നിര്‍മാണ പ്രവൃത്തികള്‍ക്കും ഫ്‌ലാറ്റ് ഫോം നവീകരണ പ്രവൃത്തികള്‍ക്കുമാണ് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തുടക്കമായത്. ചീഫ് പ്രൊജക്ട് ഡയറക്ടര്‍ (സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയില്‍വേ ഇലക്ട്രിഫിക്കേഷനാണ് (ചെന്നൈ) നോഡല്‍ ഏജന്‍സി. പാലക്കാട് റെയില്‍വേ ഇലക്ട്രിഫിക്കേഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ക്കാണ് ചുമതല.

ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂര്‍വരെ 67 കിലോമീറ്ററിലാണ് വൈദ്യുതീകരണം. 1300 തൂണുകളിലായാണ് കാന്റിലിവര്‍ രീതിയില്‍ വൈദ്യുതിക്കമ്പികള്‍ കടന്നുപോകുക. ട്രാക്ഷന്‍ സബ് സ്റ്റേഷന്‍ മേലാറ്റൂരിലും സ്വിച്ചിങ് സ്റ്റേഷനുകള്‍ വാടാനാകുറിശിയിലും വാണിയമ്പലത്തും അങ്ങാടിപ്പുറത്തും സ്ഥാപിക്കും. കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ തുക അനുവദിച്ച പദ്ധതിക്കാണ് ഇപ്പോള്‍ ജീവന്‍വച്ചിരിക്കുന്നത്. ദക്ഷിണ റെയില്‍വേയുടെ എട്ട് വൈദ്യുതീകരണ പദ്ധതിയില്‍പ്പെട്ട ഒന്നാണ് ഈ പാത. ഏട്ട് പദ്ധതികള്‍ക്കുമായി 587.53 കോടി രൂപയാണ് റെയില്‍വേ അനുവദിച്ചത്. നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയുടെ വൈദ്യുതീകരണത്തിന് 53 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാതയുടെ ഇന്ധനച്ചെലവും മലിനീകരണവും കുറയ്ക്കാനും കൂടുതല്‍ ശക്തിയുള്ള എന്‍ജിനുകള്‍ ഓടിക്കാനും പാതയിലെ ചക്രംതെന്നല്‍ ഒഴിവാക്കാനും വൈദ്യുതീകരണം സഹായിക്കും.

spot_img

Related news

തിരൂരില്‍ തോണി മറിഞ്ഞു കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി

മലപ്പുറം : തിരൂരില്‍ തോണി മറിഞ്ഞു കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം...

എ.പി.മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു

പ്രമുഖ ഇസ്‍ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ്...

മലയാളി യുവാവ് സൗദിയില്‍ താമസ സ്ഥലത്ത് അന്തരിച്ചു

മലയാളി യുവാവ് സൗദിയില്‍ താമസ സ്ഥലത്ത് അന്തരിച്ചു. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂര്‍...

പാണ്ടിക്കാട്  ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു

മലപ്പുറം : മലപ്പുറം പാണ്ടിക്കാട്  ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു....

വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം; മലപ്പുറത്ത്‌ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വേങ്ങര...

LEAVE A REPLY

Please enter your comment!
Please enter your name here