യാത്രാമൊഴിയേകി ആയിരങ്ങൾ; ഡോക്ടര്‍ വന്ദന ദാസ് ഇനി വേവുന്ന ഓര്‍മ

ഡോക്ടര്‍ വന്ദന ദാസ് ഇനി വേവുന്ന ഓര്‍മ. പതിനായിരങ്ങളുടെ അന്ത്യാജ്ഞലി ഏറ്റുവാങ്ങി ആ യുവ ഡോക്ടര്‍ അന്ത്യനിദ്രയായി. വീട്ടുമുറ്റത്ത് അച്ഛന്റെയും അമ്മയുടേയും അന്ത്യചുമ്പനമേറ്റുവാങ്ങി, ഒരുപാട് പേരുടെ ഹൃദയങ്ങളിൽ തീരാനോവ് തീർത്ത് അവർ എരിഞ്ഞടങ്ങി. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദാണ് ചിതയ്ക്ക് തീക്കൊളുത്തിയത്. ഇനിയൊരു വന്ദനാ ദാസ് ആവർത്തിച്ചുകൂടെന്ന പ്രാർഥനയായിരുന്നു ആ സമയം അവിടെ കൂടിയവരുടെയെല്ലാം മനസ്സിൽ.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ രോഗിയുടെ കുത്തേറ്റ് മരിച്ച വന്ദനാ ദാസിന്റെ മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. നാടിന്റെ നാനാഭാഗത്ത് നിന്നും നിരവധി പേരാണ് ആ യുവ ഡോക്ടർക്ക് അന്തിമോപചാരമർപ്പിക്കാൻ ആ വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തിയത്. അതി വൈകാരികമായ രംഗങ്ങൾക്കാണ് ആ വീട്ടുവളപ്പിലെത്തിയവര്‍ സാക്ഷികളായത്.

പിതാവും മാതാവും അന്ത്യചുംബനം നൽകിയ നിമിഷം കണ്ടുനിന്നവരുടെ ഹൃദയം നുറുങ്ങി, കണ്ണുകൾ നിറഞ്ഞു… ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഏകമകൾ പെട്ടന്നൊരു നിമിഷം ചലനമറ്റ് മുന്നിലെത്തിയത് താങ്ങാനുള്ള ശേഷി അവർക്കുണ്ടായിരുന്നില്ല.

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. മന്ത്രി വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ഇന്നലെ രാത്രി തന്നെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സ്പീക്കർ എ.എൻ. ഷംസീർ, ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ വ്യാഴാഴ്ച വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

spot_img

Related news

നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്; സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് കുടുംബം

നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്. എന്നാല്‍...

തല പോയാലും വര്‍ഗീയതയോട് സമരസപ്പെടില്ല; ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തല പോയാലും വര്‍ഗീയതയോട്...

നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നു; ആരോപണവുമായി നിര്‍മ്മാതാവ്

നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന ആരോപണവുമായി...

സിനിമ സെറ്റിലെ ലഹരി ഉപയോഗം; നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി വിന്‍സി അലോഷ്യസ്‌

സിനിമ സെറ്റിലെ ലഹരി ഉപയോഗത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി...

പെണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കൊച്ചി: പെണ്‍കുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ്...