തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വീണ്ടും ചികിത്സ നിഷേധം എന്ന് പരാതി

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വീണ്ടും ചികിത്സ നിഷേധം എന്ന് പരാതി. വാഹനാപകടത്തില്‍ പരിക്കേറ്റ് എത്തിയ എ.ആര്‍. നഗര്‍ സ്വദേശിനി പട്ടേരി വീട്ടില്‍ ഉഷക്ക് ആണ് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നത്. പരിക്കേറ്റ കാലിന് കടുത്ത വേദന ഉണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടര്‍ ചികിത്സിക്കാന്‍ തയ്യാറായില്ലെന്ന് ഉഷ ആരോപിച്ചു.

രാത്രി 10:49 ഓടെയാണ് വാഹനാപകടത്തില്‍ പരിക്കേറ്റ ഉഷയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നത്. ആശുപത്രിയില്‍ എത്തി 25 മിനുട്ട് കഴിഞ്ഞിട്ടും ഡോക്ടര്‍ നോക്കാന്‍ തയ്യാറാവാതെ വന്നതോടെ രോഗിക്ക് ഒപ്പം വന്നവര്‍ ഡോക്ടറോട് തര്‍ക്കിക്കുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. 11:16 ഓടെ ചികിത്സ ലഭിക്കാതെ രോഗി ആശുപത്രി വിട്ടു. രോഗികള്‍ കാത്തിരിക്കുമ്പോഴും ഡോക്ടര്‍ പലതവണ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്. ചികിത്സ നിഷേധവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഇതേ ആശുപത്രിക്ക് എതിരെ ഉയര്‍ന്നിട്ടും ആരോഗ്യ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല എന്നും ആക്ഷേപം ഉണ്ട്.

spot_img

Related news

കേരളത്തിന് ഇനി ഒരു മാറ്റം വേണം, അതിന് യുഡിഎഫ് വരണം: ഷാഫി പറമ്പില്‍

ജനകീയ പ്രശ്നങ്ങളോട് രണ്ടു ഗവണ്‍മെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പില്‍...

പ്രതികള്‍ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും പരീക്ഷ എഴുതാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍

താമരശ്ശേരിയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചതിനെതിരെ...

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി; നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ...

എംഡിഎംഎ ഒളിപ്പിച്ചിരുന്നത് സ്കാനിങ്ങില്‍ പോലും കണ്ടെത്താൻ കഴിയാത്തിടത്തും; ആഷിഖ് കേരളത്തിലേക്ക് ലഹരികടത്തിയത് ഒരാളും ചിന്തിക്കാത്ത രീതിയില്‍

കേരളത്തിലേക്കുള്ള രാസലഹരിയുടെ കളക്ഷൻ പോയിന്റായി ഇതുവരെ അധികൃതർ കരുതിയിരുന്നത് ബെംഗളുരു നഗരത്തെയാണ്....

സൂര്യാഘാതം; രണ്ട് കന്നുകാലികള്‍ ചത്തു

പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികള്‍ ചത്തു. പാലക്കാട് കഴിഞ്ഞ ദിവസങ്ങളിലായി 39...