മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന കുരുന്നുകള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ നവീകരിച്ച ഐ.സി.യു ഉദ്ഘാടനത്തിനൊരുങ്ങി.വായുജന്യരോഗങ്ങള്‍ തടയാന്‍ സാധിക്കുന്ന നെഗറ്റിവ് പ്രഷര്‍ സംവിധാനത്തോടെയാണ്.പുതിയ ഐ.സി.യു സജ്ജമാക്കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കോവിഡ് മൂന്നാം തരംഗം മുന്നില്‍ സൗകര്യങ്ങള്‍ ഒരുക്കിയതെങ്കിലും പ്രവൃത്തി വൈകുകയായിരുന്നു. കേന്ദ്ര
ആരോഗ്യ മന്ത്രാലയത്തിന്റെ ഒരുകോടി രൂപ ചെലവഴിച്ച് എന്‍.എച്ച്.എം
നേരിട്ടാണ് പ്രവൃത്തി നടത്തിയത്. ബി ബ്ലോക്കിലെ നാലാം വാര്‍ഡും ഇതിനോട് ചേര്‍ന്ന രണ്ടു മുറികളിലുമായാണ് ഐ.സി.യു ഒരുക്കിയത്.
ഐ.സി.യുവിലേക്കാവശ്യമായ കിടക്കകള്‍, മള്‍ട്ടിപാര മോണിറ്റര്‍, എക്‌സ് റേ വ്യൂ പേ പോയന്റ്, ബെഡ് സൈഡ് ടേബ്ള്‍, പോര്‍ട്ടബ്ള്‍ ഇ.ഇ.ജി, പോര്‍ട്ടബ്ള്‍ അള്‍ട്രാ സൗണ്ട്,നെബുലൈസര്‍, ഇന്‍കുബേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ മുഖേന ആശുപത്രിയിലെത്തിച്ചു.
പീഡിയാട്രിക് ഐ.സി.യുവില്‍ ആറ്, എച്ച്.ഡി.യു (ഹൈ ഡിപ്പന്‍ഡന്‍സി യൂനിറ്റ്) -ആറ്‌വാര്‍ഡില്‍ 25ഉം കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഏകീകൃത ഓക്‌സിജന്‍ സംവിധാനവും ഉണ്ടാകും.
ഈ മാസം പത്തിന് ആരോഗ്യമന്ത്രി ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.
