അപരിചിതരിൽ നിന്ന് മക്കളെ കരുതാം; മിഠായിയും ചോക്ലേറ്റും കാണിച്ച് വിളിക്കും, പോകരുത്.. പഠിപ്പിക്കാം ഇക്കാര്യങ്ങൾ..അപരിചിതരിൽ നിന്ന് മക്കളെ കരുതാം; മിഠായിയും ചോക്ലേറ്റും കാണിച്ച് വിളിക്കും, പോകരുത്.. പഠിപ്പിക്കാം ഇക്കാര്യങ്ങൾ..

മക്കൾ സ്‌കൂളിൽ പോകുമ്പോൾ, കളിക്കാനിറങ്ങുമ്പോൾ, ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കുമ്പോൾ എന്നുവേണ്ട ഓരോ നിമിഷവും അവർ സുരക്ഷിതരാണോ എന്ന ആശങ്ക രക്ഷിതാക്കളെ അലട്ടിക്കൊണ്ടിരിക്കും. കുട്ടികളുടെ സുരക്ഷയ്ക്കായി പറ്റാവുന്നതെല്ലാം ചെയ്യാൻ മാതാപിതാക്കൾ ശ്രമിക്കാറുമുണ്ട്. ഇക്കാര്യത്തിൽ കുട്ടികൾക്കും പങ്കുണ്ട്, ഇതിനായി ചെറിയ പ്രായത്തിൽ തന്നെ അവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച്, അപരിചിതരായ ആളുകളുമായി ഇടപെടുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അവരെ പഠിപ്പിച്ചിരിക്കണം. 

► സ്‌കൂളിൽ നിന്ന് മടങ്ങുന്നവഴി അച്ഛനും അമ്മയും പറഞ്ഞിട്ട് കൂട്ടിക്കൊണ്ടുപോകാൻ വന്നതാണ് എന്നുപറഞ്ഞ് അടുത്തേക്കുവരുന്ന ആളുകളെക്കുറിച്ച് കുട്ടിക്ക് അപായസൂചന നൽകണം. ഇങ്ങനെ ആരെങ്കിലും സമീപിച്ചാൽ അവർക്കൊപ്പം പോകരുതെന്നും ഉടനെ അടുത്തുള്ള മുതിർന്നവരെ വിവരമറിയിക്കണമെന്നും കുട്ടിയെ പഠിപ്പിക്കണം. അത്തരം ആളുകളെ വിശ്വസിക്കരുതെന്നും അവർ പറയുന്നതുപോലെ ചെയ്യരുതെന്നും കുട്ടിക്ക് സ്വയം തോന്നുന്ന തലത്തിലേക്ക് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തണം.

► അപരിചിതനായ ഒരു വ്യക്തി ഏത്രമാത്രം സ്‌നേഹത്തോടെ ഇടപെട്ടാലും അവരിൽ നിന്ന് ഒന്നും സ്വീകരിക്കരുതെന്ന് കുട്ടിക്ക് പറഞ്ഞുകൊടുക്കണം. ഇത് കുട്ടികളെ ശീലിപ്പിക്കുകയും വേണം. വഴിയിൽ പരിചയപ്പെടുന്ന ആളുകൾ നീട്ടുന്ന മിഠായികളും പലഹാരങ്ങളുമൊന്നും കണ്ട് ആകർഷിക്കപ്പെടാതിരിക്കാൻ കുട്ടികൾക്ക് പരിശീലനം നൽകണം. 

► പരിചയമില്ലാത്ത ആളുകൾ സ്പർശിച്ചാൽ ഉടൻ മുതിർന്നവരെ ഇക്കാര്യം അറിയിക്കണമെന്ന ചിന്ത കുട്ടികളിൽ വളർത്തിയെടുക്കണം. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണെന്നും ഇത്തരം അനുഭവങ്ങൾ നേരിട്ടാൽ ഒരു കാരണവശാലും മറച്ചുവയ്ക്കരുതെന്നും അവർക്ക് പറഞ്ഞുകൊടുക്കണം. ആരെങ്കിലും പിടിച്ചുകൊണ്ടുപോകാൻ നോക്കിയാൽ ഉച്ചത്തിൽ നിലവിളിച്ച് സഹായം തേടണമെന്നും കുട്ടികളോട് പറയണം. 

► കൂട്ടുകാർ പറഞ്ഞാൽ പോലും രക്ഷിതാക്കളിൽ നിന്ന് ഒരു കാര്യവും മറച്ചുവയ്ക്കരുതെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. പലപ്പോഴും അക്രമികൾ രഹസ്യം സൂക്ഷിക്കാനുള്ള കുട്ടികളുടെ താത്പര്യത്തെ മുതലെടുക്കാറുണ്ട്. ഇതിന്റെ ഗൗരവവും പരണിതഫലവും പറഞ്ഞുകൊടുത്താലെ രഹസ്യങ്ങൾ വില്ലനാണെന്ന് അവർക്ക് ബോധ്യപ്പെടുകയുള്ളു. കുട്ടികൾ മനസ്സ് തുറക്കുമ്പോൾ അവരെ പേടിപ്പിക്കുന്നതും വഴക്കുപറയുന്നതും വീണ്ടും അത്തരം സാഹചര്യങ്ങളിൽ പേടി മൂലം രക്ഷിതാക്കളെ സമീപിക്കാതിരിക്കാൻ കാരണമാകും. അതുകൊണ്ട് സമചിത്തതയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ. 

spot_img

Related news

വീട്ടിലെ ബെഡ് റൂമില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി

കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടിലെ ബെഡ് റൂമില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി. കരുനാഗപ്പള്ളി...

ഫേസ്ബുക്കിലൂടെ തൃശൂര്‍ സ്വദേശിയുടെ 2 കോടി രൂപ തട്ടിയെടുത്ത നൈജീരിയന്‍ പൗരന്‍ പിടിയില്‍

ഫേസ്ബുക്കിലൂടെ തൃശൂര്‍ സ്വദേശിയുടെ രണ്ട് കോടിയോളം തട്ടിയ കേസില്‍ നൈജീരിയന്‍ പൗരന്‍...

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

വയനാട് കേണിച്ചിറയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേളമംഗലം...

കണ്‍നിറയെ കണികണ്ട് മലയാളി; വിഷുപ്പുലരി ആഘോഷമാക്കി മലയാളികള്‍

നിറ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണികണ്ട് മലയാളികള്‍. വിഷുപ്പുലരി കാര്‍ഷിക സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും...