ട്രംപിന് ചെക്ക്; ചരിത്രമെഴുതി സൊഹ്‌റാന്‍ മംദാനി; ഇന്ത്യന്‍ വംശജൻ സൊഹ്‌റാന്‍ മംദാനി ന്യൂയോർക്ക് മേയർ

ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക് മേയര്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ നോമിനി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനിയുടെ ചരിത്രജയം. 1969ന് ശേഷം ഏറ്റവുമധികം പോള്‍ ചെയ്യപ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പിലുണ്ട്. 2 മില്യണ്‍ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടതായി ന്യൂയോര്‍ക് സിറ്റ ബോര്‍ഡ് ഓഫ് ഇലക്ഷന്‍സ് എക്‌സില്‍ കുറിച്ചു. മംദാനിക്ക് 51 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ന്യൂയോര്‍ക്ക് നഗരത്തിന്റം ആദ്യത്തെ മുസ്ലീം മേയറും ഏറ്റവും പ്രായം കുറഞ്ഞ മേയറുമാകാന്‍ ഒരുങ്ങുകയാണ് മംദാനി. ഇന്ത്യന്‍ വംശജായ വളരെ പ്രശസ്തയായ സംവിധായിക മീരാ നായരുടെ മകനാണ് 33 വയസുകാരനായ മംദാനി. 2018ലാണ് അദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്. ഡോണള്‍ഡ് ട്രംപിന്റെ കണ്ണിലെ കരടാണ് മംദാനി. ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്കില്‍ കാലു കുത്തിയാല്‍ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കും എന്ന് മംദാനി പറഞ്ഞത് അന്തരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായിരുന്നു. ജൂത വംശജര്‍ മംദാനിക്ക് വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ പമ്പര വിഢികളാണെന്ന് ട്രംപ് പറഞ്ഞു.

spot_img

Related news

ഇറാനിലെ പിഞ്ചുനൊമ്പരങ്ങൾക്കിടയിൽ, ഒരു വനിതാദിനം കൂടി: അവസാനിക്കാത്ത സമരങ്ങളുടെ ഓർമ്മപ്പെടുത്തൽ

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയനേട്ടങ്ങളെ...

ലോകത്തെ വിറപ്പിച്ച് ഇറാന്റെ നീക്കം: ഹോർമുസ് കടലിടുക്ക് അടച്ചു; എണ്ണവില 200 ഡോളറിലേക്ക്?

ടെഹ്‌റാൻ: ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്‌ലാമിക് റവല്യൂഷണറി...

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ ഇന്ത്യക്ക് ‘പൊള്ളും’; ബസ്മതി വിപണിയിൽ ആശങ്കയുടെ കരിനിഴൽ

ന്യൂഡൽഹി: ഇറാന് മേൽ ഇസ്രയേലും യുഎസും ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ...

ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്‌റാന്‍ മംദാനി; ഖുര്‍ആനില്‍ കൈ വെച്ചായിരുന്നു മംദാനിയുടെ സത്യപ്രതിജ്ഞ

ന്യൂയോര്‍ക്ക് സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്ത് സൊഹ്‌റാന്‍ മംദാനി. ഖുര്‍ആനില്‍ കൈ...