ഇന്ന് മഴയ്ക്ക് സാധ്യത; നാലിടങ്ങളില്‍ യെല്ലോ അലെര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അനുമാനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. കേരളതീരത്ത് ഇന്ന് അര്‍ധരാത്രി വരെ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമായി കാറ്റ് കേരളത്തിന് അനുകൂലമായതാണ് മഴ തുടരാന്‍ കാരണം. ചക്രവാതച്ചുഴി അറബിക്കടലിലേക്ക് എത്തും വരെ മഴ തുടരാം. തെക്കേ ഇന്ത്യക്ക് മുകളിലായുള്ള ന്യൂനമര്‍ദ്ദപാത്തിയും മഴയ്ക്ക് കാരണമാകും. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് നിലവിലെ വിലയിരുത്തല്‍. വിഷു, ഈസ്റ്റര്‍ ദിവസം വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നത്.

spot_img

Related news

പകയും ആസൂത്രണവും; മൂഴിക്കൽ കൊലപാതകത്തിൽ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീളുന്നു, അദ്നാന്റെ ഫോൺ രഹസ്യങ്ങൾ പുറത്തെടുക്കാൻ പോലീസ്!

കോഴിക്കോട് മൂഴിക്കലിൽ പതിനാറുകാരി നസ്രീന കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....

പന്തളത്ത് വിഷുക്കണിയിൽ നിന്ന് ‘കാണിപ്പൊന്ന്’ കാണാതായി; ഒടുവിൽ കണ്ടെത്തിയത് ഭക്തന്റെ പൂജാമുറിയിൽ

പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനിടെ തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായത്...

ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി പാറക്കുളത്തിൽ മുങ്ങിമരിച്ചു

കോതമംഗലം ചെറുവട്ടൂരിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി പാറക്കുളത്തിൽ മുങ്ങിമരിച്ചു....

എറണാകുളത്ത് ചിക്കുൻഗുനിയ ഭീതി; കുന്നുകരയിലും ചെങ്ങമനാട്ടും രോഗബാധ സ്ഥിരീകരിച്ചു

കൊച്ചിയിൽ ചിക്കുൻഗുനിയ പടരുന്നു. എറണാകുളം ജില്ലയിലെ കുന്നുകര, ചെങ്ങമനാട് പഞ്ചായത്തുകളിലായി ഒമ്പത്...