സമൂഹമാധ്യമങ്ങളുടെ മേലുള്ള പരാതികളില്‍ നടപടി കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളുടെ മേലുള്ള പരാതികളില്‍ നടപടി കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി 2021 ലെ ഐടി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി. അശ്ലീലം, ആള്‍മാറാട്ടം അടക്കം ആറ് തരം ഉള്ളടക്കം സംബന്ധിച്ചുള്ള പരാതികളില്‍ 72 മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ് ഭേദഗതിയിലെ വ്യവസ്ഥ.വിദ്വേഷം വളര്‍ത്തല്‍, അശ്ലീലം, ആള്‍മാറാട്ടം, വ്യാജവാര്‍ത്ത, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ എന്നിവയെപ്പറ്റി പരാതി ലഭിച്ചാല്‍ 72 മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ് ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നത്. കരട് പ്രസിദ്ധീകരിച്ചപ്പോള്‍ ഇത് 24 മണിക്കൂര്‍ ആയിരുന്നെങ്കിലും സമൂഹമാധ്യമ കമ്പനികളുടെ അഭിപ്രായം പരിഗണിച്ചാണ് ഇത് 72 ആക്കിയത്. ഇത്തരം ഉള്ളടക്കങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാണെന്നും ഭേദഗതിയിലുണ്ട്.

spot_img

Related news

സുരക്ഷാ കാരണങ്ങളാല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച ഐപിഎല്‍ മെയ് 16ന് പുനരാരംഭിച്ചേക്കും; ഫൈനല്‍ മെയ് 30നെന്നും റിപ്പോര്‍ട്ട്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തെത്തുടര്‍ന്ന് 2025 ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന്...

രാജ്യം ജാഗ്രതയില്‍; 400 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി

പാകിസ്താന്‍ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

ഓപ്പറേഷന്‍ സിന്ദൂര്‍: കരുത്താര്‍ന്ന പെണ്‍ശബ്ദം, ആരാണ് സോഫിയയും വ്യോമികയും?

പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരര്‍ കണ്ണീര്‍ കയത്തിലേക്ക് തള്ളിവിട്ടതിലൂടെ വിധവകളാക്കപ്പെട്ടവര്‍ക്ക് നീതി...

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും; ഹര്‍ജികള്‍ മെയ് 15ന് പരിഗണിക്കാനായി മാറ്റി

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. ഹര്‍ജികള്‍ ഈ മാസം...

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ 3 സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം....