കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ക്ക് 169 കോടി രൂപ നല്‍കി കേന്ദ്രസര്‍ക്കാര്‍

കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി. കേരള ടൂറിസത്തിന് 169 കോടി രൂപ നല്‍കി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ടൂറിസം വികസന പദ്ധതികള്‍ക്കാണ് 169 കോടി രൂപ അനുവദിച്ചത്.

ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസ്റ്റ് വികസനത്തിനും മലമ്പുഴ ഗാര്‍ഡന്‍ നവീകരണത്തിനുമാണ് അനുമതി. സുദര്‍ശന്‍ 2.0 എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക വകയിരുത്തിയത്. ആലപ്പുഴയില്‍ ആഗോള കായല്‍ ടൂറിസം സെന്ററിന് അനുമതി നല്‍കി.

ആലപ്പുഴയിലെ കായല്‍ ബീച്ച് കനാല്‍ എന്നിവയെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന ‘ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്’ പദ്ധതിക്ക് 93.17 കോടി രൂപയാണ് അനുവദിച്ചത്. പാലക്കാട് ജില്ലയിലെ മലമ്പുഴ ഉദ്യാനത്തിനും വിനോദ പാര്‍ക്കിനുമായി സുദര്‍ശന്‍ പദ്ധതിയില്‍ 75.87 കോടി രൂപയാണ് അനുവദിച്ചത്.

spot_img

Related news

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു; പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി...

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. മൗലികാവകാശങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും...

വഖഫ് ബില്‍ പാസാക്കിയ ബി.ജെ.പിയുടെ അടുത്തലക്ഷ്യം കത്തോലിക്കാസഭയെന്ന് രാഹുല്‍ ഗാന്ധി

ആര്‍എസ്എസ് മുഖപത്രത്തില്‍ കത്തോലിക്കാ സഭയ്ക്ക് എതിരെ പ്രസിദ്ധീകരിച്ച ലേഖനം ആയുധമാക്കി പ്രതിപക്ഷം....

രാജ്യസഭയും കടന്ന് വഖഫ് ബില്‍; രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും

ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബില്‍. വോട്ടെടുപ്പില്‍...

വഖഫ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു

വഖഫ് നിയമ ഭേദഗതി ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ...