വയനാട് പുനരധിവാസത്തിന് 529.50 കോടി അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. പുനര്‍നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച 16 പ്രോജക്ടുകള്‍ക്കാണ് സഹായം നല്‍കുക. സംസ്ഥാനങ്ങള്‍ക്കുളള മൂലധന നിക്ഷേപ സഹായത്തില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിച്ചത്.

ടൗണ്‍ഷിപ്പിലെ പൊതു കെട്ടിടങ്ങള്‍ റോഡുകള്‍, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍, സ്‌കൂള്‍ നവീകരണം തുടങ്ങിയ പദ്ധതികള്‍ക്കാണ് സഹായം അനുവദിച്ചത്.

മൂലധന നിക്ഷേപ സ്‌കീമിലെ വായ്പക്ക് പലിശയില്ല, 50 കൊല്ലം കൊണ്ട് തിരിച്ചടച്ചാല്‍ മതി. സംസ്ഥാനം സമര്‍പ്പിച്ച 535.56 കോടി രൂപയുടെ പദ്ധതി പരിഗണിച്ചാണ് വായ്പ അനുവദിച്ചത്.

അതേസമയം വയനാട് പുനരധിവാസത്തിന് കേന്ദ്രത്തോട് കേരളം 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ബജറ്റില്‍ ഒന്നും കിട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോഴും കേരളത്തോട് കേന്ദ്രം നീതി കാട്ടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് ധനമന്ത്രി കഴിഞ്ഞ ദിവസം ബജറ്റ് അവതരണം തുടങ്ങിയത്.

വയനാട് ദുരന്തന്തില്‍ കേന്ദ്ര സമീപനത്തെ കേരളം ആവര്‍ത്തിച്ച് ചോദ്യം ചെയ്തതിനാല്‍ സംസ്ഥാന ബജറ്റില്‍ പുനരധിവാസത്തിനായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ മുന്‍പ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയ തുക മാത്രമാണ് ബജറ്റില്‍ ധനമന്ത്രി നീക്കിവെച്ചത്. പുനധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന ഉറപ്പും ധനമന്ത്രി നല്‍കിയിട്ടുണ്ട്.

spot_img

Related news

എംഡിഎംഎ ഒളിപ്പിച്ചിരുന്നത് സ്കാനിങ്ങില്‍ പോലും കണ്ടെത്താൻ കഴിയാത്തിടത്തും; ആഷിഖ് കേരളത്തിലേക്ക് ലഹരികടത്തിയത് ഒരാളും ചിന്തിക്കാത്ത രീതിയില്‍

കേരളത്തിലേക്കുള്ള രാസലഹരിയുടെ കളക്ഷൻ പോയിന്റായി ഇതുവരെ അധികൃതർ കരുതിയിരുന്നത് ബെംഗളുരു നഗരത്തെയാണ്....

സൂര്യാഘാതം; രണ്ട് കന്നുകാലികള്‍ ചത്തു

പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികള്‍ ചത്തു. പാലക്കാട് കഴിഞ്ഞ ദിവസങ്ങളിലായി 39...

അജ്മീരില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ വളാഞ്ചേരി കിഴക്കേകര സ്വദേശി മുഹമ്മദ് ശഫീഖ് മരണപ്പെട്ടു

എസ്.വൈ.എസ് വളാഞ്ചേരി ടൗണ്‍ യൂണിറ്റ് പ്രവര്‍ത്തകനും, വളാഞ്ചേരി കിഴക്കേകര സ്വദേശി പാലാറ...

വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്കി എ.ഡി.ജി.പി മനോജ് എബ്രഹാം

 ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ്...

താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; കുട്ടികള്‍ സന്ദര്‍ശിച്ച മുംബൈയിലെ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് അന്വേഷണം

മലപ്പുറം: താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്. തുടരന്വേഷണത്തിനായി...