കാലിക്കറ്റ് സര്‍വകലാശാല: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ വിവിധ കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ധനസമാഹരണം ലക്ഷ്യംവെച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടിയത്. കുറച്ചുകാലമായി കാലിക്കറ്റില്‍ വര്‍ധനവില്ലായിരുന്നവെന്നാണ് സിന്‍ഡിക്കേറ്റിന്റെ നിലപാട്. പെന്‍ഷന്‍ ഫണ്ട് ബാധ്യതയടക്കം സര്‍വകലാശാലകള്‍ സ്വയം കണ്ടെത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ധനസമാഹരണമാണ് ലക്ഷ്യം. പ്രവേശനപരീക്ഷയില്ലാത്ത ബിരുദ കോഴ്‌സുകള്‍ക്കും ബിരുദാനന്തര കോഴസുകള്‍ക്കും 280 രൂപയായിരുന്നു ജനറല്‍ വിഭാഗത്തില്‍ അപേക്ഷാഫീസ്. ഇത് 420 ആയി വര്‍ധിപ്പിക്കാനാണ് തീരുമാനം. പട്ടികജാതി-വര്‍ഗ വിഭാഗത്തിന് 115 രൂപയായിരുന്നത് 175 ആക്കി. എംബിഎക്ക് 555 രൂപയായിരുന്നു ജനറല്‍ വിഭാഗത്തിനുള്ള ഫീസ്. ഇനി 830 രൂപ കൊടുക്കണം.പട്ടികജാതി-വര്‍ഗ വിഭാഗത്തിന്റേത് 187ല്‍നിന്ന് 280 ആയി ഉയര്‍ത്തി. ബി.എഡിന് യാഥാക്രമം 555ഉം 170ഉം ആയിരുന്ന അപേക്ഷഫീസ് 650ഉം 200ഉം രൂപയാക്കി.

spot_img

Related news

മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും നടത്തുന്ന മെഗാ സർജറി ക്യാമ്പിന്റെ ടോക്കൺ വിതരണം ചെയ്തു

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിൻറെ പേരിൽ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും...

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്...

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...

വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ...