അല്‍പ്പം ജാഗ്രത! അധിക ലാഭം; ഈ കൊടുംചൂടില്‍ വൈദ്യുതി ബില്‍ 35 ശതമാനം വരെ കുറയ്ക്കാം; ഇങ്ങനെ ചെയ്താല്‍ മതി

വേനല്‍ക്കാലത്ത് സാധാരണ വൈദ്യുതി ബില്‍ കുത്തനെ വര്‍ധിക്കും. എ.സിയും ഫാനും വാഷിങ് മെഷീനുമെല്ലാം നല്ലതുപോലെ പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് തന്നെ റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് ഉണ്ടാകുന്നത്. ഈ ഘട്ടത്തില്‍ വൈദ്യുതി ബില്‍ വരുമ്പോള്‍ എല്ലാവര്‍ക്കും നെഞ്ചിടിപ്പാണ്. എന്നാല്‍, ബില്‍ 35 ശതമാനം വരെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ ഒരു മാര്‍ഗമുണ്ട്. കെ.എസ്.ഇ.ബിയാണ് ആ ടിപ് പുറത്തുവിട്ടത്. താഴെ വായിക്കാം;

പമ്പ് സെറ്റ്, വാട്ടര്‍ഹീറ്റര്‍, മിക്സി, ഗ്രൈന്‍ഡര്‍, വാഷിങ് മെഷീന്‍, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളും വൈദ്യുത വാഹന ചാര്‍ജിംഗും വൈകുന്നേരം ആറ് മണിക്ക് ശേഷം ഒഴിവാക്കി പകല്‍ സമയത്തേക്ക് മാറ്റിയാല്‍ വൈദ്യുതി ബില്ലില്‍ 35 ശതമാനം വരെ ലാഭം നേടാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവര്‍ക്ക് വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25 ശതമാനം അധികനിരക്ക് ബാധകമാണ്. എന്നാല്‍, രാവിലെ ആറിനും വൈകുന്നേരം ആറിനുമിടയില്‍ 10 ശതമാനം കുറവ് നിരക്കില്‍ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയും! അല്‍പ്പം ജാഗ്രത! അധിക ലാഭം എന്നും കെ.എസ്.ഇ.ബി അറിയിച്ചു.

spot_img

Related news

വീട്ടിലെ ബെഡ് റൂമില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി

കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടിലെ ബെഡ് റൂമില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി. കരുനാഗപ്പള്ളി...

ഫേസ്ബുക്കിലൂടെ തൃശൂര്‍ സ്വദേശിയുടെ 2 കോടി രൂപ തട്ടിയെടുത്ത നൈജീരിയന്‍ പൗരന്‍ പിടിയില്‍

ഫേസ്ബുക്കിലൂടെ തൃശൂര്‍ സ്വദേശിയുടെ രണ്ട് കോടിയോളം തട്ടിയ കേസില്‍ നൈജീരിയന്‍ പൗരന്‍...

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

വയനാട് കേണിച്ചിറയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേളമംഗലം...

കണ്‍നിറയെ കണികണ്ട് മലയാളി; വിഷുപ്പുലരി ആഘോഷമാക്കി മലയാളികള്‍

നിറ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണികണ്ട് മലയാളികള്‍. വിഷുപ്പുലരി കാര്‍ഷിക സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും...