മക്ക: ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാസംഗമം ഇന്ന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഹജ്ജ് നിര്‍വ്വഹിക്കാനെത്തിയ ഹാജിമാര്‍ അറഫയില്‍ സംഗമിക്കും. 20 ലക്ഷത്തിലേറെ തീര്‍ത്ഥാടകരാണ് അറഫയില്‍ സംഗമിക്കുക. അറഫയില്‍ വെള്ള വസ്ത്രം ധരിച്ചെത്തുന്ന തീര്‍ഥാടകര്‍ എല്ലാ ഭിന്നതകളും മറന്ന് പാപമോചനം തേടുകയും പ്രാര്‍ഥനാപൂര്‍ണമായ മനസ്സോടെ ഒന്നിച്ചു ചേരുകയും ചെയ്യും.
വന്‍ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രായമായവര്‍ക്കും ആരോഗ്യപ്രശ്‌നമുള്ള ഹാജിമാര്‍ക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് അറഫാ പ്രഭാഷണത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. അറഫയിലെത്തി സംഗമിക്കുന്ന ഹാജിമാര്‍ പാപമോചന പ്രാര്‍ത്ഥനകളിലും ആരാധനാ കര്‍മ്മങ്ങളിലും മുഴുകും.