എയിംസ് കോഴിക്കോട്ട്; നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി ആരോഗ്യമന്ത്രാലയം തേടിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും നടപടികള്‍ വേഗത്തിലാക്കി. കോഴിക്കോട് കിനാലൂരില്‍ വ്യവസായ പാര്‍ക്കിനായി റവന്യു വകുപ്പ് കെ എസ് ഐ ഡി സിക്ക് കൈമാറിയ 153.46 ഏക്കര്‍ ഭൂമി തിരിച്ചു കൊടുക്കാന്‍ ഉത്തരവാടി. റവന്യു വകുപ്പ് ഭൂമി ആരോഗ്യവകുപ്പിന് കൈമാറും.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പേരിലാകും ഭൂമി നല്‍കുക. കൈമാറുന്ന ഭൂമിയുടെ സ്‌കെച്ചും മഹസര്‍ റിപ്പോര്‍ട്ടും അടക്കം റവന്യു വകുപ്പ് തയ്യാറാക്കി കഴിഞ്ഞു. എയിംസിന് അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ ധനമന്ത്രാലയം നടപടിയെടുത്തു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

എയിംസ് അനുവദിച്ചാല്‍ സ്ഥാപിക്കുക കിനാലൂരില്‍ ആണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജും പ്രതികരിച്ചു. എയിംസ് ലഭിച്ചില്ലെങ്കില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം വ്യവസായ വകുപ്പ് നിലനിര്‍ത്തും.

spot_img

Related news

എംഡിഎംഎ ഒളിപ്പിച്ചിരുന്നത് സ്കാനിങ്ങില്‍ പോലും കണ്ടെത്താൻ കഴിയാത്തിടത്തും; ആഷിഖ് കേരളത്തിലേക്ക് ലഹരികടത്തിയത് ഒരാളും ചിന്തിക്കാത്ത രീതിയില്‍

കേരളത്തിലേക്കുള്ള രാസലഹരിയുടെ കളക്ഷൻ പോയിന്റായി ഇതുവരെ അധികൃതർ കരുതിയിരുന്നത് ബെംഗളുരു നഗരത്തെയാണ്....

സൂര്യാഘാതം; രണ്ട് കന്നുകാലികള്‍ ചത്തു

പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികള്‍ ചത്തു. പാലക്കാട് കഴിഞ്ഞ ദിവസങ്ങളിലായി 39...

അജ്മീരില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ വളാഞ്ചേരി കിഴക്കേകര സ്വദേശി മുഹമ്മദ് ശഫീഖ് മരണപ്പെട്ടു

എസ്.വൈ.എസ് വളാഞ്ചേരി ടൗണ്‍ യൂണിറ്റ് പ്രവര്‍ത്തകനും, വളാഞ്ചേരി കിഴക്കേകര സ്വദേശി പാലാറ...

വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്കി എ.ഡി.ജി.പി മനോജ് എബ്രഹാം

 ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ്...

താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; കുട്ടികള്‍ സന്ദര്‍ശിച്ച മുംബൈയിലെ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് അന്വേഷണം

മലപ്പുറം: താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്. തുടരന്വേഷണത്തിനായി...