കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ത്ഥികളടക്കം 20ഓളം പേര്‍ക്ക് പരിക്ക്

ആലപ്പുഴ: കായംകുളത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. വിദ്യാര്‍ത്ഥികളടക്കം 20ഓളം യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ കെപി റോഡില്‍ മൂന്നാം കുറ്റിക്ക് സമീപമാണ് അപകടമുണ്ടായത്. കായംകുളത്ത് നിന്ന് അടൂരിലേക്ക് പോയ ബസുകളാണ് അപകടത്തില്‍പ്പെട്ടത്.

കെഎസ്ആര്‍ടിസി ബസ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. സ്‌കൂളിലേക്കും ഓഫീസുകളിലേക്കും മറ്റുമായി പോകുന്ന നിരവധി യാത്രക്കാരാണ് രണ്ടു ബസിലും ഉണ്ടായിരുന്നത്. പരിക്കേറ്റവരില്‍ കൂടതലും സ്വകാര്യ ബസിലുണ്ടായിരുന്നവരാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

spot_img

Related news

തൃശൂരിൽ പിതാവിനെ മകൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; പ്രതി ലഹരിക്ക് അടിമയെന്ന് പൊലീസ്

തൃശ്ശൂർ: തൊയക്കാവിൽ പിതാവിനെ മകൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരൻ (72)...

സവാള വില കുതിച്ചുയരുന്നു; ഡൽഹിയിൽ ചില്ലറ വില 62 രൂപ വരെയായി, ആശ്വാസവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കുടുംബ ബജറ്റിന് കൂടുതൽ ഭാരമായി സവാള വില കുതിക്കുന്നു. ഡൽഹിയിൽ...

കോഴിക്കോട് വിലങ്ങാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കോടതി ജീവനക്കാരൻ കൊല്ലപ്പെട്ടു

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വിലങ്ങാട്...

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ കൊലപാതകം; പ്രതി വിശാഖപട്ടണത്ത് പിടിയിൽ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രതി...

കാണാതായി 30 ദിവസം പിന്നിട്ടു; മരിച്ചതായി കണക്കാക്കി അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ ചരമദിനാചരണം നടത്തി കുടുംബം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനം...