മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്.വളാഞ്ചേരി നഗരസഭാ ജീവനക്കാരനായ തൊഴുവാനൂർ പടിഞ്ഞാക്കര അകയിൽ യാസിർ(44) നാണ് പരിക്കേറ്റത്. വളാഞ്ചേരി-നിലമ്പൂർ സംസ്ഥാനപാത 73ലെ എടയൂർ അത്തിപ്പറ്റയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. തന്റെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ റോഡരികിലെ പറമ്പിൽ വെട്ടിക്കൊണ്ടിരുന്ന മരക്കൊമ്പ് ഇദ്ദേഹത്തിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. വാഹനത്തിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ യുവാവിൻ്റെ കൈക്ക് പൊട്ടലുണ്ട്. ഉടനെ ഇദ്ദേഹത്തെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു