വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. മരിച്ചത് രണ്ടാം ക്ലാസുകാരി ഐശ്വര്യ. ഇന്നലെ വൈകിട്ട് പിതാവ് സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവന്നതിന് പിന്നാലെയായിരുന്നു സംഭവം. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

പെണ്‍കുട്ടിയെ ദിവസവും പിതാവാണ് ഇരുചക്ര വാഹനത്തില്‍ സ്‌കൂളിലേക്ക് കൊണ്ടുപോവുകയും വിളിക്കാന്‍ വരുന്നതും. പിതാവ് സമ്പത്ത് പ്രദേശത്ത് ഒരു കട നടന്നത്തുന്നതായി പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ അച്ഛന്‍ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് പെണ്‍കുട്ടി വീടിന്റെ ഇരുമ്പ് ഗേറ്റ് തുറന്നു. ഇരുചക്രവാഹനവുമായി അച്ഛന്‍ പോയതിനുശേഷം ഇരുമ്പ് ഗേറ്റ് അടച്ചു.

തുടര്‍ന്ന്, പെട്ടെന്ന് പെണ്‍കുട്ടിയുടെ മേല്‍ ഇരുമ്പ് ഗേറ്റ് ഇടിഞ്ഞുവീഴുകയായിരുന്നു. അയല്‍ക്കാരും പെണ്‍കുട്ടിയുടെ അച്ഛനും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

spot_img

Related news

കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹിമാനി...

കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; നടിമാരായ തമന്നയെയും കാജലിനെയും ചോദ്യം ചെയ്യും

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍...

മഹാകുംഭമേള നാളെ അവസാനിക്കും; പ്രയാഗ്‌രാജിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക്

ജനുവരി 13ന് ആരംഭിച്ച പ്രയാഗ്രാജ് മഹാകുംഭമേളയ്ക്ക് നാളെ സമാപനം. നാളെ മഹാശിവരാത്രി...

പ്രണയ തടസം മാറാന്‍ പരിഹാരം പൂജ; യുവതിയില്‍ നിന്ന് ആറ് ലക്ഷം തട്ടിയെടുത്ത് വ്യാജ ഇന്‍സ്റ്റഗ്രാം ജ്യോത്സ്യന്‍

'പ്രണയ വിവാഹമാണ് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും' ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യാജ ജ്യോത്സ്യന്‍ യുവതിയെ...

വയനാട് പുനരധിവാസത്തിന് 529.50 കോടി അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. വായ്പയായാണ് 529.50...