കുറ്റിപ്പുറം: ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി പരേതനായ തളികപ്പറമ്പിൽ കുഞ്ഞി മുഹമ്മദിൻ്റെ മകൻ അബു നൗഫൽ (40) മരണപ്പെട്ടു. ശനിയാഴ്ച തുംറൈത്തിൽ നിന്നും സലാലയിലേക്ക് പോകുന്ന മലയിലാണ് അപകടം നടന്നത്. മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള നടപടികൾ നടന്നുവരികയാണ്.