ആലപ്പുഴ വള്ളംകളിക്കിടെ കത്തിക്കുത്ത്; ദേഹത്ത് ഛർദിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ മൂന്നുപേർക്ക് പരുക്ക്, നാലംഗ സംഘം പിടിയിൽ

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്കിടെ കാണികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മൂന്നുപേർക്ക് കുത്തേറ്റു. സംഭവത്തിൽ നാലംഗ സംഘത്തെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പുന്നമട പള്ളിച്ചിറ വീട്ടിൽ ആദർശ് (25), അവലൂക്കുന്ന് കണ്ടത്തിൽ വീട്ടിൽ നിഥിൻ (24), അവലൂക്കുന്ന് കളത്തിപ്പറമ്പിൽ വീട്ടിൽ വിഷ്ണു (26), പുന്നമട കണ്ണാട്ടുചിറ വീട്ടിൽ അഖിൽ രാജ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പുന്നമട ഫിനിഷിങ് പോയിന്റിനും സ്റ്റാർട്ടിങ് പോയിന്റിനുമിടയിലായിരുന്നു സംഭവം.

വള്ളംകളി കണ്ടുമടങ്ങവെ പ്രതികളുടെ ദേഹത്ത് മറ്റൊരാൾ ഛർദിച്ചതിനെ തുടർന്നുള്ള വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരുക്കേറ്റവരെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലപ്പുഴ നോർത്ത് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദേവികയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

spot_img

Related news

ബേപ്പൂർ തോൽവിയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പി.വി. അൻവർ; ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ ചതിച്ചെന്ന് വിമർശനം

ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ കോൺഗ്രസിനെതിരെ പി.വി. അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ...

അർജുൻ ആയങ്കിക്ക് ആശ്വാസം; കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ ജാമ്യം ലഭിച്ചു

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം. കോതമംഗലം കോടതിയാണ്...

ഓണക്കാലത്ത് മദ്യവില്പനയിൽ സർവകാല റെക്കോർഡ്; മൂന്ന് ദിവസത്തിനിടെ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ഓണ സീസണില്‍ മൂന്ന് ദിവസത്തില്‍ വിറ്റത്...

കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് മറിഞ്ഞു; രണ്ടുപേരുടെ പരുക്ക്, ഗുരുതരം

കണ്ണൂർ: കണ്ണൂർ കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് മറിഞ്ഞു 35 ഓളം പേർക്ക് പരുക്ക്....