ജിം സന്തോഷ് വധക്കേസ് പ്രതിയെ പട്ടാപ്പകൽ വെട്ടിക്കൊന്നു

കൊല്ലം കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴാണ് കാറിൽ എത്തിയ സംഘം ആക്രമിച്ചത്. അതുല്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്നെത്തി ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതുലിന്റെ കാറിനെ ഇടിച്ച് കുഴിയിലേക്ക് ഇറക്കിയ ശേഷം പുറത്തേക്കിറക്കി വെട്ടുകയായിരുന്നു. ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്.

കാറിലെത്തിയ സംഘം മറ്റൊരു ഗുണ്ടാ സംഘമാണെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ അതുലിനെ കരുനാഗപ്പള്ളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതുലിനൊപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. പട്ടാപ്പകല്‍ നടുറോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.

കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ​ഗുണ്ടാനേതാവ് സന്തോഷിനെ കഴിഞ്ഞവർഷം മാർച്ച് 27നാണ് കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായിരുന്നു അലുവ അതുൽ‌. കറണ്ട് ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു.

spot_img

Related news

നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിലിടിച്ചു; കൊച്ചിയിൽ 24-കാരന് ദാരുണാന്ത്യം

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് മെട്രോ തൂണിൽ ഇടിച്ചുണ്ടായ...

പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ പെൺകുട്ടിയുടെ നേതൃത്വത്തിൽ ക്രൂരമർദനം; നഗ്നനാക്കി കെട്ടിയിട്ട് പൊള്ളിച്ചു, അഞ്ച് പേർക്കെതിരെ കേസ്

കോഴിക്കോട്: പെണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്‌നനാക്കി...

​പാചകവാതക പ്രതിസന്ധി: സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു; വിപണിയിൽ ആശങ്ക

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. സംസ്ഥാനത്ത് പകുതിയോളം...

രണ്ട് കാമുകന്മാർ, ഒരു കള്ളക്കഥ! തട്ടിക്കൊണ്ടുപോകൽ നാടകം പൊളിച്ച് കൊച്ചി പോലീസ്; യുവതി കുടുങ്ങിയത് സിസിടിവിയിൽ

കൊച്ചി: യുവതിയുടെ 'തട്ടിക്കൊണ്ടുപോകൽ നാടകം' പൊളിച്ച് പൊലീസ്. രണ്ട് കാമുകന്മാരുമായി ഒരേസമയം...

ജോലിക്കായി എത്തിയ മലയാളികൾ ഇറാൻ തുറമുഖത്ത് കുടുങ്ങി; കപ്പലിന് 500 മീറ്റർ അകലെ മിസൈൽ പതിച്ചതായി വിവരം

തിരുവനന്തപുരം: ജോലിക്കായി ഇറാനിലെത്തിയ പത്തോളം മലയാളികൾ തുറമുഖത്ത് കുടുങ്ങി. മെർച്ചന്റ് ജോലിക്കായി...