താലി കെട്ടാൻ നിമിഷങ്ങൾ മാത്രം; വിവാഹമണ്ഡപത്തിൽ നിന്ന് വരനെ പൊക്കി പൊലീസ്, സ്റ്റേഷനിൽ കരഞ്ഞുപറഞ്ഞ് വധു!

ഭോപ്പാൽ: വിവാഹമണ്ഡപത്തിൽ നിന്നും ഗുണ്ടാനേതാവായ വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മണിക്കൂറുകൾ കഴിഞ്ഞ്, വധു പൊലീസ് സ്റ്റേഷനിലെത്തി വിവാഹചടങ്ങുകൾ കഴിയുന്നത് വരെ വരെ വിട്ടുകിട്ടണമെന്ന് അപേക്ഷിച്ചു.യുവതിയുടെ പേര് സീമയെന്നാണ്. എന്നാൽ പൊലീസ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. തന്റെ ജീവിതം നശിക്കുമെന്നും തന്റെ ഭാഗത്ത് എന്ത് തെറ്റാണുള്ളതെന്നും ചോദിച്ചായിരുന്നു സീമ പൊലീസ് സ്റ്റേഷനിലെത്തി കരഞ്ഞുകാലുപിടിച്ചത്. ആകാശ് എന്ന ഗുണ്ടാത്തലവനെ വിട്ടുകിട്ടണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇയാളെ പുറത്ത് വിടാൻ കഴില്ലെങ്കിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് ചടങ്ങുകൾ പൂർത്തീകരിക്കാൻ അനുവദിക്കണമെന്നായി യുവതി. എന്നാൽ പൊലീസ് അനുമതി നൽകിയില്ല.

‘ഇല്ലീഗൽ ഗ്യാങ്’ എന്ന ഗുണ്ടാസംഘടനയുടെ തലവനാണ് ആകാശ് നീൽകാന്ത്. അപ്രതീക്ഷിതമായാണ് ഇയാളുടെ വിവാഹത്തിനിടെ പൊലീസ് വിവാഹവേദിയിൽ എത്തിയത്. ആകാശിന് പുറമേ ഇയാളുടെ കൂട്ടാളിയായ രാജംജി താക്കൂർ, അഭിഷേക് ഉപാധ്യായ്, അഭിഷേക് മീണ, നീരജ് ഖാൻജേ, അമിത് ഓസ്വാൾ എന്നിവരെയും പിടികൂടിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാൻഡിലാണ്. സീമയും ആകാശും കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലാണ്. ആഴ്ചകളായി കല്യാണത്തിനുള്ള ഒരുക്കത്തിലായിരുന്നു സീമയും കുടുംബവും.

2018 മുതൽ ആകാശിന്റെ നേതൃത്വത്തിലുള്ള സംഘം സജീവമാണ്. ഇവരുടെ എല്ലാ കഴുത്തിൽ സംഘടനയുടെ പേര് ടാറ്റൂ ചെയ്തിട്ടുണ്ട്. അമ്പതോളം യുവാക്കളാണ് ഇതിന്റെ ഭാഗമായുള്ളതെന്ന്‌ പൊലീസ് പറയുന്നു. 31 ഓളം കേസാണ് ആകാശിന്റെ പേരിലുള്ളത്. 2024 മാർച്ച് 18ന് ബിജെപി യുവമോർച്ച മണ്ഡൽ വൈസ് പ്രസിഡന്റ് സുരേന്ദ്ര കുഷ്വാഹയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാൾ. ഈ കേസുമായി ബന്ധപ്പെട്ട 18മാസത്തോളം ഇയാൾ ജയിലിൽ കിടന്നിരുന്നു. ഇപ്പോൾ 26കാരനായ ഒരു പൂജാരിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് 8 ലക്ഷം രൂപ മോചന ദ്രവ്യം ചോദിച്ച കേസിലാണ് ഇപ്പോൾ ഇയാളെ പിടികൂടിയിരിക്കുന്നത്. ആകാശിന്റെ തടവിൽ നിന്നും രക്ഷപ്പെട്ട യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

spot_img

Related news

പഞ്ചസാര വിലയിൽ കുതിച്ചുചാട്ടം; 12 ദിവസത്തിനിടെ വർധിച്ചത് 21 ശതമാനം വരെ

ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനിടെ പഞ്ചസാര വിലയും കുതിച്ചുയരുന്നു. കിലോയ്ക്ക് 75 രൂപ വരെയാണ്...

ജയ്പൂരിൽ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 27 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

രാജസ്ഥാനിലെ ജയ്പൂരിൽ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 27 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഭക്ഷണം...

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യ ബസ് യാത്രയും സിലിണ്ടറും; തമിഴ്നാട്ടിൽ വൻ പ്രഖ്യാപനങ്ങളുമായി വിജയ്

ചെന്നൈ: വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; വർഷത്തിൽ...

കേന്ദ്ര മന്ത്രിമാരുടെ വസതികളുടെ നവീകരണത്തിനായി ചെലവഴിച്ചത് 92 കോടിയിലധികം രൂപയെന്ന് കണക്ക്

ന്യൂഡൽഹി: കേന്ദ്ര മന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് 92 കോടി രൂപയെന്ന്...

വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഷോക്ക് മറികടക്കാൻ ബിജെപി; യുവാക്കളെ ഒപ്പം നിർത്താൻ പ്രത്യേക സമിതി

വിദ്യാർഥി പ്രക്ഷോഭങ്ങൾ ഉയർത്തിയ വെല്ലുവിളി മറികടക്കാൻ യുവാക്കളെ കേന്ദ്രീകരിച്ച് പുതിയ നീക്കങ്ങളുമായി...