ഇന്ന് 54-ാമത് യുഎഇ ദേശീയ ദിനം; രാജ്യമാകെ വിപുലമായ ആഘോഷ പരിപാടികള്‍

ഇന്ന് 54-ാമത് യുഎഇ ദേശീയ ദിനം. രാജ്യമാകെ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈദ് അല്‍ ഇത്തിഹാദ് എന്ന പേരിലാണ് ആഘോഷങ്ങള്‍.

54 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിസംബര്‍ 2ന് അന്ന് നാട്ടുരാജ്യങ്ങളായ കിടന്നിരുന്ന വിവിധ പ്രദേശങ്ങള്‍ ഒരുമിച്ച് ഒരൊറ്റമനസോടെ മുന്നോട്ട് നടക്കാന്‍ തീരുമാനിച്ചു. ബ്രിട്ടന്റെ അധീനതയിലായിരുന്ന ട്രഷ്യല്‍ സ്റ്റേറ്റുകള്‍ എന്നറിയപ്പെട്ടിരുന്ന ആ പ്രദേശം അന്നുമുതല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. അന്നത്തെ അബുദാബി ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ദീര്‍ഘവീക്ഷണവും ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ ഇച്ഛാശക്തിയും ഒത്തുചേര്‍ന്നപ്പോള്‍ ആ കൊച്ചു ഭൂപ്രദേശം ചുരുങ്ങിയ നാള്‍കൊണ്ട് കുതിച്ചുകയറിയത് അത്ഭുതങ്ങളിലേക്കായിരുന്നു. ഇന്ത്യക്കാരുള്‍പ്പെടെ ലോകത്തിലെ 200 ലധികം രാജ്യങ്ങളിലെ ജനങ്ങള്‍ സുരക്ഷിതമായും സമാധാനത്തോടെയും ജീവിക്കുന്ന നാടായി ഇന്ന് യുഎഇ മാറി. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശവാഹകരെന്ന നിലയില്‍ ലോകത്തിന് മാതൃകയാവുന്ന രാജ്യങ്ങളിലൊന്നാണിത്.

ഒരുകാലത്ത് മണല്‍കൂനകള്‍ നിറഞ്ഞ വരണ്ട പ്രദേശമായിരുന്ന മത്സ്യബന്ധനം പ്രധാന തൊഴിലായിരുന്ന ഒരു ജനത ജീവിച്ചിരുന്ന പ്രദേശത്തെ കേവലം അരനൂറ്റാണ്ട് കൊണ്ട് സ്വര്‍ഗ്ഗതുല്യമായി മാറി. യുഎഇയുടെ വളര്‍ച്ചയില്‍ പങ്ക് വഹിക്കുന്ന പ്രവാസികളും യുഎഇ ദേശീയ ദിനത്തില്‍ സജീവമായി പങ്കെടുക്കാറുണ്ട്.

spot_img

Related news

സന്തോഷം കണ്ണീരായി; ഷാർജയിൽ കാറിടിച്ച് മലപ്പുറം സ്വദേശിയായ രണ്ടു വയസ്സുകാരൻ മരിച്ചു

ഷാർജ: നാട്ടിൽ നിന്ന് പിതാവിനെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ വാഹനാപകടത്തിൽ...

നാട്ടിലേക്ക് പണമയക്കുന്നതിൽ റെക്കോർഡിട്ട് സൗദിയിലെ പ്രവാസികൾ; കഴിഞ്ഞ വര്‍ഷം അയച്ചത് 16,550 കോടി റിയാല്‍

ജിദ്ദ: ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സൗദിയിലെ പ്രവാസികള്‍...

കൊപ്പം സ്വദേശി ഷാർജയിൽ മരിച്ചു

കൊപ്പം: കൊപ്പം വിളത്തൂർ ഓട് പാറയിൽ പരേതനായ ഇമ്പ്രാതൊടി ഹൈദർ മകൻ...

വിശുദ്ധ മക്കയിലും മദീനയിലും വൻ മാറ്റങ്ങൾ; തീർത്ഥാടകർക്കായി സൗജന്യ വൈഫൈയും ഓൺ‌ലൈൻ ബുക്കിംഗും വരുന്നു

വരാനിരിക്കുന്ന വിശുദ്ധ റമദാന്‍ മാസത്തില്‍ മക്ക-മദീന ഹറം പള്ളികളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി...

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു; അന്ത്യം ത്വവാഫിനിടെ കുഴഞ്ഞുവീണ്

സൗദി അറേബ്യയിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി അന്തരിച്ചു. പെരിന്തൽമണ്ണ കുന്നത്ത്...