മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവെക്കണം: വിഡി സതീശന്‍

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവെക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം നേരത്തെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ മക്കളെ കേട്ടതിനുശേഷം ആണ് അവരെ പ്രതി പട്ടികയില്‍ ചേര്‍ത്തതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി രാജിവയ്ക്കാതെ തുടര്‍ന്നാല്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും. തെറ്റായ കാര്യങ്ങളാണ് നടന്നത്. സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട കേസ് ആണിതെന്ന് വിഡി സതീശന്‍ പറഞ്ഞു. പിണറായിയോടും കോടിയേരി ബാലകൃഷ്ണനോടും രണ്ട് നീതിയാണ് പാര്‍ട്ടിക്ക്. കോടിയേരിയുടെ മകന്‍ കേസില്‍ പെട്ടപ്പോള്‍ പാര്‍ട്ടി മാറി നിന്നു. പക്ഷേ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കേസ് വന്നപ്പോള്‍ പാര്‍ട്ടി ഒപ്പം നില്‍ക്കുകയാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

കേസ് ഇഡിയും അന്വേഷിക്കേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മറ്റ് പാര്‍ട്ടി നേതാക്കളെ കുറിച്ചുള്ള ആരോപണം തെരഞ്ഞെടുപ്പിലേക്ക് ഫണ്ട് സ്വീകരിച്ചു എന്നാണ്. അതെന്താ തെറ്റാണോ എന്ന് വിഡി സതീശന്‍ ചോദിച്ചു. മുനമ്പം വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. മുനമ്പത്തെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന് വിഡി സതീശന്‍ പറഞ്ഞു. വഖഫ് ബില്ലില്‍ നിലപാട് കൃത്യമായി പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ആ ബില്ല് പാസാക്കിയതുകൊണ്ട് മുനമ്പത്തെ പ്രശ്‌നമില്ലാതാകുമോയെന്ന് വിഡി സതീശന്‍ ചോദിച്ചു.

സുരേഷ് ഗോപിയെ വിഡി സതീശന്‍ വിമര്‍ശിച്ചു. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാണ് സിനിമ താരം അല്ല. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു വൈദികനാണ് ജബല്‍പൂരില്‍ ആക്രമിക്കപ്പെട്ടത്. സ്വര്‍ണ്ണകിരീടവുമായി പള്ളിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പോയാല്‍ പോരാ. ഇതിനു മറുപടി പറയണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

spot_img

Related news

തല പോയാലും വര്‍ഗീയതയോട് സമരസപ്പെടില്ല; ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തല പോയാലും വര്‍ഗീയതയോട്...

നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നു; ആരോപണവുമായി നിര്‍മ്മാതാവ്

നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന ആരോപണവുമായി...

സിനിമ സെറ്റിലെ ലഹരി ഉപയോഗം; നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി വിന്‍സി അലോഷ്യസ്‌

സിനിമ സെറ്റിലെ ലഹരി ഉപയോഗത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി...

പെണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കൊച്ചി: പെണ്‍കുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ്...

അജിത് കുമാര്‍ ക്ലീന്‍ അല്ല, ഡിജിപിയാക്കേണ്ടത് മുഖ്യമന്ത്രിയ്ക്ക് അനിവാര്യം’; പി.വി അന്‍വര്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് മുഖ്യമന്ത്രി ചീറ്റ്...