‘ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം’; ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഉത്സവത്തിനുള്ള ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആനകളുടെ സര്‍വ്വേ നടത്തണം എന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്. വിശ്വ ഗജ സേവാ സമിതി ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

ആന എഴുന്നള്ളിപ്പ് പൂര്‍ണ്ണമായി തടയാനുള്ള നീക്കമെന്ന് തോന്നുന്നതായി സുപ്രീംകോടതി. നായക്ക് എതിരായ ക്രൂരതയില്‍ എടുത്ത കേസ് ആനയിലേക്ക് എങ്ങനെ എത്തിയെന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. ആന എഴുന്നെള്ളിപ്പ് കേസില്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതി ഇടപെട്ടില്ല.

പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ നിലവില്‍ ഇടപെടാനില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന അറിയിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. നേരത്തെ ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. നിലവിലുള്ള നിബന്ധനകള്‍ക്ക് പുറമെയുള്ള ഹൈക്കോടതിയുടെ നിര്‍ദേശത്തിനായിരുന്നു സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നത്.

spot_img

Related news

രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അറിയിപ്പുമായി ഇന്ത്യന്‍ ഓയില്‍

രാജ്യത്ത് എല്ലായിടത്തും ധാരാളം ഇന്ധനം സ്‌റ്റോക്കുണ്ടെന്നും വിതരണ ലൈനുകള്‍ വളരെ സുഗമമായി...

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5...

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഇങ്ങനെ…

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക്...

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...