ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ബ്രിട്ടീഷ് വനിതയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാത്സംഗം ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയ ബ്രിട്ടീഷ് വനിതയാണ് ക്രൂരതയ്ക്കിരയായത്. സംഭവത്തില്‍ സുഹൃത്ത് അടക്കം രണ്ടുപേര്‍ അറസ്റ്റിലായി.

ഡല്‍ഹി മഹിപാല്‍പൂരിലെ ഹോട്ടലില്‍ വച്ചാണ് ബിട്ടീഷ് വനിത ബലാത്സംഗത്തിന് ഇരയായത് സംഭവത്തില്‍ കൈലാഷ്, വസിം എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ കൈലാഷ് ഇന്‍സ്റ്റഗ്രാം വഴിയാണ് ബ്രിട്ടീഷ് വനിതയുമായി സൗഹൃദത്തിലാവുന്നത്. ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ യുവതിയെ കാണാം എന്ന് കൈലാഷ് പറഞ്ഞിരുന്നു. മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിച്ചതിനുശേഷം യുവതി കൂടിക്കാഴ്ചയ്ക്കായി കൈലാഷിനെ ക്ഷണിച്ചു. എന്നാല്‍ യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഡല്‍ഹിയിലേക്ക് എത്താനും യുവതിയോട് കൈലാഷ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തിയ യുവതി ഹോട്ടലില്‍ മുറിയെടുത്തു.

കൈലാഷ് സുഹൃത്ത് വസിമിനൊപ്പം ഹോട്ടലിലേക്ക് എത്തി മൂവരും ചേര്‍ന്ന് ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ഇരുവരും ചേര്‍ന്ന് യുവതിയെ പീഡനത്തിനിരയാക്കിയത്. പിന്നാലെ യുവതി വസന്ത് കുഞ്ച് പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. സംഭവത്തില്‍ ഡല്‍ഹി പൊലീസ് ബ്രിട്ടീഷ് ഹൈകമ്മീഷനെയും വിവരം അറിയിച്ചിട്ടുണ്ട്.

spot_img

Related news

രാജ്യം ജാഗ്രതയില്‍; 400 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി

പാകിസ്താന്‍ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

ഓപ്പറേഷന്‍ സിന്ദൂര്‍: കരുത്താര്‍ന്ന പെണ്‍ശബ്ദം, ആരാണ് സോഫിയയും വ്യോമികയും?

പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരര്‍ കണ്ണീര്‍ കയത്തിലേക്ക് തള്ളിവിട്ടതിലൂടെ വിധവകളാക്കപ്പെട്ടവര്‍ക്ക് നീതി...

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും; ഹര്‍ജികള്‍ മെയ് 15ന് പരിഗണിക്കാനായി മാറ്റി

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. ഹര്‍ജികള്‍ ഈ മാസം...

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ 3 സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം....

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ...