ഗൂഗിള്‍ പേയില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു; ബില്‍ പേയ്മെന്റുകള്‍ക്ക് ഇനി അധിക ചാര്‍ജ്

ഗൂഗിള്‍ പേയില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ബില്‍ പേയ്മെന്റുകള്‍ക്ക് ഇനി മുതല്‍ കണ്‍വീനിയന്‍സ് ഫീ ഈടാക്കും. വൈദ്യുതി ബില്‍, ഗ്യാസ് ബില്‍ തുടങ്ങി എല്ലാ പേയ്മെന്റുകള്‍ക്കും ഇനി മുതല്‍ അധിക ചാര്‍ജ് ഈടാക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം അടയ്ക്കുന്ന ഉപയോക്താക്കള്‍ക്കാണ് ഈ നിരക്കുകള്‍ ബാധകമായി വരുന്നത്. എത്ര രൂപയാണോ ഇടപാട് നടത്തുന്നത് അതിന്റെ 0.5ശതമാനം മുതല്‍ ഒരു ശതമാനം വരെ ഫീസും ജിഎസ്ടിയുമാണ് ഈടാക്കുക.

ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ പ്രോസസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് കണ്‍വീനിയന്‍സ് ഫീസെന്നാണ് ഗൂഗിള്‍ പേ നല്‍കുന്ന വിശദീകരണം. പേയ്‌മെന്റിന്റെ സമയത്ത് കണ്‍വീനിയന്‍സ് ഫീസ് എത്രയെന്ന് വ്യക്തമാക്കുമെന്നും ഗൂഗിള്‍ പേ അറിയിച്ചു. എന്നാല്‍ യുപിഐയില്‍ ലിങ്ക് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടുള്ള ഇടപാടിന് ഫീസൊന്നും നല്‍കേണ്ടതില്ല.

ഗൂഗിള്‍ പേ പ്രത്യേക ചാര്‍ജുകള്‍ ഈടാക്കുമെന്നുള്ള കാര്യം അറിയിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം മൂന്ന് രൂപ കണ്‍വീനിയന്‍സ് ഫീസ് മൊബൈല്‍ റീചാര്‍ജുകള്‍ക്ക് ഈടാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ആമസോണ്‍ പേ, ഫോണ്‍ പേ തുടങ്ങിയ മൊബൈല്‍ പേയ്മെന്റ് ആപ്പുകള്‍ നേരത്തെ തന്നെ സമാനമായി ചാര്‍ജുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

spot_img

Related news

ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ‘ഫ്‌ലാഷ്സ്’

മെറ്റയുടെ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ബ്ലൂസ്‌കൈ പുതിയൊരു...

ഇന്ത്യയില്‍ പുതിയ ഓഫീസ് തുറക്കാനൊരുങ്ങി മെറ്റ; എഐ രംഗത്ത് വന്‍ സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ഓഫീസ് തുറന്ന് ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കാൻ ടെക്...

ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിള്‍; ആപ്പ് സ്റ്റോറില്‍ നിന്ന് 135,000 ആപ്പുകള്‍ നീക്കം ചെയ്തു

ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിള്‍. ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക്...

വാട്‌സ്ആപ്പ് ഇനി കളര്‍ഫുള്‍; ചാറ്റ് തീമുകളും വാള്‍പേപ്പറും അവതരിപ്പിച്ചു

തിരുവനന്തപുരം: സമീപകാലത്ത് ഏറെ അപ്ഡേറ്റുകള്‍ കൊണ്ടുവന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വീഡിയോ...

ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇനി ഡിസ്ലൈക്ക് ചെയ്യാം; ഇന്‍സ്റ്റഗ്രാം കമന്റ് സെക്ഷനില്‍ ഡിസ്ലൈക്ക് ബട്ടണും

പലപ്പോഴും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾക്കടിയിൽ എത്തുന്ന ചില കമ്മന്റുകളൊന്ന് ഡിസ്ലൈക്ക് ചെയ്യാൻ പറ്റിയിരുന്നെങ്കിലെന്ന്...