ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇനി ഡിസ്ലൈക്ക് ചെയ്യാം; ഇന്‍സ്റ്റഗ്രാം കമന്റ് സെക്ഷനില്‍ ഡിസ്ലൈക്ക് ബട്ടണും

പലപ്പോഴും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾക്കടിയിൽ എത്തുന്ന ചില കമ്മന്റുകളൊന്ന് ഡിസ്ലൈക്ക് ചെയ്യാൻ പറ്റിയിരുന്നെങ്കിലെന്ന് നമ്മളിൽ പലരും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിന്റെ കമന്റ് വിഭാഗത്തിൽ ഉടൻ തന്നെ ‘ഡിസ്ലൈക്ക്’ ബട്ടൺ വരുന്നതായി ഇൻസ്റ്റഗ്രാം മേധാവി ആദം മോസ്സേരി ത്രഡ്‌സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ഇനി ഇപ്പോൾ ഒരു കമന്റ് ഇഷ്ട്ടപെട്ടില്ലെങ്കിലോ അതിന് അത്ര വലിയ പ്രാധാന്യം ഇല്ലായെന്ന് തോന്നിയാലോ ഡിസ്ലൈക്ക് ചെയ്യാനാകും.

ഇതിനോടകം തന്നെ ചില യൂസർമാർക്ക് ഇൻസ്റ്റഗ്രാമിലെ കമൻറ് സെഷനിൽ പുതിയ ‘ഡിസ്ലൈക്ക്’ ബട്ടൺ ഫീച്ചർ ലഭിച്ചു. ഇപ്പോൾ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലായതിനാൽ എല്ലാവർക്കും ലഭ്യമാകില്ല. ഇതിലൂടെ എത്ര ഡിസ്ലൈക്കുകൾ കിട്ടിയിട്ടുണ്ടെന്നോ ആരൊക്കെയാണ് ഡിസ്ലൈക്ക് ചെയ്തത് എന്നോ ആർക്കും കാണാൻ കഴിയില്ല. കമന്റ് സെക്ഷനിൽ കൂടുതൽ സൗഹൃദപരമായ ഒരന്തരീക്ഷം കൊണ്ടുവരാൻ ഈ ഫീച്ചർ സഹായിക്കുമെന്നാണ് ഇൻസ്റ്റഗ്രാം പ്രതീക്ഷിക്കുന്നത്.

ഇതിനോടകം തന്നെ അനേകം പുത്തൻ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം എത്തിയിട്ടുണ്ട്. വീഡിയോ എഡിറ്റിംഗിനായി ‘എഡിറ്റ്‌സ്’ എന്ന പുതിയ ആപ്പും ഇവർ പുറത്തിറക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വീഡിയോ ക്രിയേറ്റർമാർക്ക് ഏറ്റവും മികച്ച എഡിറ്റിംഗ് അനുഭവം നൽകുന്നതിനായി നിരവധി ടൂളുകൾ ഈ ആപ്പിൽ ലഭ്യമാണ്.

spot_img

Related news

ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ‘ഫ്‌ലാഷ്സ്’

മെറ്റയുടെ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ബ്ലൂസ്‌കൈ പുതിയൊരു...

ഇന്ത്യയില്‍ പുതിയ ഓഫീസ് തുറക്കാനൊരുങ്ങി മെറ്റ; എഐ രംഗത്ത് വന്‍ സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ഓഫീസ് തുറന്ന് ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കാൻ ടെക്...

ഗൂഗിള്‍ പേയില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു; ബില്‍ പേയ്മെന്റുകള്‍ക്ക് ഇനി അധിക ചാര്‍ജ്

ഗൂഗിള്‍ പേയില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ബില്‍ പേയ്മെന്റുകള്‍ക്ക് ഇനി മുതല്‍...

ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിള്‍; ആപ്പ് സ്റ്റോറില്‍ നിന്ന് 135,000 ആപ്പുകള്‍ നീക്കം ചെയ്തു

ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിള്‍. ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക്...

വാട്‌സ്ആപ്പ് ഇനി കളര്‍ഫുള്‍; ചാറ്റ് തീമുകളും വാള്‍പേപ്പറും അവതരിപ്പിച്ചു

തിരുവനന്തപുരം: സമീപകാലത്ത് ഏറെ അപ്ഡേറ്റുകള്‍ കൊണ്ടുവന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വീഡിയോ...