സാംസ്‌കാരിക പ്രവര്‍ത്തകനും ഖത്തറിലെ പ്രമുഖ വ്യവസായിയുമായ കെ. മുഹമ്മദ് ഈസ നിര്യാതനായി

ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിലെ സജീവസാന്നിധ്യവും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കെ. മുഹമ്മദ് ഈസ (69) നിര്യാതനായി. അലി ഇന്റര്‍നാഷണല്‍ ഉള്‍പെടെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയിലായിരുന്നു അന്ത്യം. മലപ്പുറം വളാഞ്ചേരി മൂടാല്‍ സ്വദേശിയാണ്.

1976ല്‍ ഖത്തറില്‍ എത്തിയ അദ്ദേഹം മുനിസിപ്പാലിറ്റി ജീവനക്കാരനായാണ് പ്രവാസ ജീവിതം ആരംഭിച്ചത്. ഖത്തര്‍ കെ.എം.സി.സിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്ദേഹം നിലവില്‍ സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റാണ്. മലപ്പുറം ജില്ല കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്ന അദ്ദേഹം ജീവകാരുണ്യ മേഖലയില്‍ ഖത്തറിലെ പ്രവാസി സമൂഹത്തിന് എന്നും താങ്ങായിരുന്നു. ചെറുപ്പകാലം ചിലവഴിച്ചത് തമിഴ്‌നാട് പൊള്ളാച്ചിയിലായിരുന്നു. മയ്യിത്ത് ദോഹയില്‍ ഖബറടക്കും.

പാലക്കാട് മേപ്പറമ്പ് സ്വദേശി നസീമയാണ് ഭാര്യ.
മക്കള്‍: മക്കള്‍ :നജ്‌ല, നൗഫല്‍, നാദിര്‍, നമീര്‍

spot_img

Related news

വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഇന്ത്യന്‍ സ്ത്രീകള്‍ ഉന്നയിക്കില്ലെന്ന ധാരണ എപ്പോഴും ശരിയാകില്ല: ഹൈക്കോടതി

വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഇന്ത്യന്‍ സ്ത്രീകള്‍ ഉന്നയിക്കില്ലെന്ന ധാരണ എപ്പോഴും ശരിയാകില്ലെന്ന്...

റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ; 4000 റേഷന്‍ കടകള്‍ പൂട്ടാനും നിര്‍ദേശം

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ. റേഷന്‍കട...

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരമരത്തില്‍ തമ്പടിച്ച...

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു. 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്....

വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

ഇടുക്കി: വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍....