വയനാട്ടില്‍ പുലി ആക്രമണം; യുവാവിന് പരിക്ക്

വയനാട് മുട്ടില്‍ മലയില്‍ പുലി ആക്രമണത്തില്‍ യുവാവിന് പരിക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മല്‍ ചോലവയല്‍ വിനീതിനാണ് പരിക്കേറ്റത്. 12 മണിയോടെയാണ് സ്വകാര്യ എസ്സ്‌റ്റേറ്റിലാണ് സംഭവം. വിനീതിനെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയാണ് വിനീത്. പുലി ചാടി വന്ന് ആക്രമിക്കുകയായിരുന്നു. നഖം കൊണ്ടാണ് പരിക്ക് ഉണ്ടായിരിക്കുന്നത്. ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വന്യജീവികളുടെ സാന്നിധ്യമുള്ള മേഖലയാണ് പറ്റാനി എസ്റ്റേറ്റ്. വയനാട് മാനന്തവാടിയില്‍ ഭീതി പരത്തിയ നരഭോജി കടുവയ ചത്ത നിലയില്‍ കണ്ടെത്തിയ ആശ്വാസത്തില്‍ നില്‍ക്കെയാണ് പുലി ആക്രമണം ഉണ്ടായിരിക്കുന്നത്.

spot_img

Related news

കേരളത്തിന് ഇനി ഒരു മാറ്റം വേണം, അതിന് യുഡിഎഫ് വരണം: ഷാഫി പറമ്പില്‍

ജനകീയ പ്രശ്നങ്ങളോട് രണ്ടു ഗവണ്‍മെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പില്‍...

പ്രതികള്‍ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും പരീക്ഷ എഴുതാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍

താമരശ്ശേരിയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചതിനെതിരെ...

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി; നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ...

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വീണ്ടും ചികിത്സ നിഷേധം എന്ന് പരാതി

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വീണ്ടും ചികിത്സ നിഷേധം എന്ന്...

എംഡിഎംഎ ഒളിപ്പിച്ചിരുന്നത് സ്കാനിങ്ങില്‍ പോലും കണ്ടെത്താൻ കഴിയാത്തിടത്തും; ആഷിഖ് കേരളത്തിലേക്ക് ലഹരികടത്തിയത് ഒരാളും ചിന്തിക്കാത്ത രീതിയില്‍

കേരളത്തിലേക്കുള്ള രാസലഹരിയുടെ കളക്ഷൻ പോയിന്റായി ഇതുവരെ അധികൃതർ കരുതിയിരുന്നത് ബെംഗളുരു നഗരത്തെയാണ്....