മാനന്തവാടിയില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ‘നരഭോജി’ കടുവയായി പ്രഖ്യാപിച്ചു

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അനുയോജ്യമായ സ്ഥലത്ത് വെച്ച് വെടി വെച്ചു കൊല്ലും. പ്രദേശത്ത് ഒന്നാം തീയതിയ്ക്ക് അകം കൂടുതല്‍ ക്യാമറ സ്ഥാപിക്കും. അടിക്കാടുകള്‍ മൂന്നു ഘട്ടമായി വെട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

ആറ് പഞ്ചായത്തുകളില്‍ പെട്രോളിംഗ് നടത്തും. ഒരാഴ്ച്ചക്കകം ഉറപ്പുകള്‍ പൂര്‍ത്തികരിക്കുകയോ തുടങ്ങി വെയ്ക്കുകയോ ചെയ്യും. നിയമോപദേശം തേടി, ചീഫ് സെക്രട്ടറിയുമായി സംസാരിച്ചാണ് ഉത്തരവ്. ഒരേ കടുവ തന്നെ അക്രമം നടത്തിയതിനാലാണ് നരഭോജി ഗണത്തില്‍പ്പെടുത്തിയത്.

ജനവാസ മേഖലയല്ലാത്ത ഒരിഞ്ച് ഭൂമിയും കേരളത്തില്‍ ഇല്ല. വയനാടിന് വേണ്ടി മാത്രം ആക്ഷന്‍ പ്ലാന്‍ തയാറാക്കും. അതിന് സി സി എഫിനെ ചുമതലപ്പെടുത്തി. വനവുമായി ബന്ധപ്പെട്ട് ഒരു പിന്തുണയും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. കേരള ഡാറ്റാബേസിലെ കടുവയാണോയെന്ന് പരിശോധിച്ചു വരുന്നുവെന്നും മന്ത്രി അറിയിച്ചു.

വി.ഡി സതീശന്റെ യാത്രയില്‍ കേന്ദ്ര നിയമത്തിനെതിരെ ഒന്നും പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് വനംമന്ത്രി സന്ദര്‍ശിക്കും.

spot_img

Related news

എംഡിഎംഎ ഒളിപ്പിച്ചിരുന്നത് സ്കാനിങ്ങില്‍ പോലും കണ്ടെത്താൻ കഴിയാത്തിടത്തും; ആഷിഖ് കേരളത്തിലേക്ക് ലഹരികടത്തിയത് ഒരാളും ചിന്തിക്കാത്ത രീതിയില്‍

കേരളത്തിലേക്കുള്ള രാസലഹരിയുടെ കളക്ഷൻ പോയിന്റായി ഇതുവരെ അധികൃതർ കരുതിയിരുന്നത് ബെംഗളുരു നഗരത്തെയാണ്....

സൂര്യാഘാതം; രണ്ട് കന്നുകാലികള്‍ ചത്തു

പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികള്‍ ചത്തു. പാലക്കാട് കഴിഞ്ഞ ദിവസങ്ങളിലായി 39...

അജ്മീരില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ വളാഞ്ചേരി കിഴക്കേകര സ്വദേശി മുഹമ്മദ് ശഫീഖ് മരണപ്പെട്ടു

എസ്.വൈ.എസ് വളാഞ്ചേരി ടൗണ്‍ യൂണിറ്റ് പ്രവര്‍ത്തകനും, വളാഞ്ചേരി കിഴക്കേകര സ്വദേശി പാലാറ...

വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്കി എ.ഡി.ജി.പി മനോജ് എബ്രഹാം

 ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ്...

താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; കുട്ടികള്‍ സന്ദര്‍ശിച്ച മുംബൈയിലെ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് അന്വേഷണം

മലപ്പുറം: താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്. തുടരന്വേഷണത്തിനായി...