10 വര്‍ഷം പൂര്‍ത്തിയാക്കി ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’; താഴേത്തട്ടില്‍ സാമൂഹിക മാറ്റം വളര്‍ത്തിയെടുക്കാന്‍ പദ്ധതിയിലൂടെ സാധിച്ചു

പെണ്‍കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ 2015 ജനുവരി 22ന് തുടക്കമിട്ട പദ്ധതിയാണ് ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’. പദ്ധതി ഇന്ന് 10 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മകളെ സംരക്ഷിക്കൂ, മകളെ പഠിപ്പിക്കൂ എന്നതാണ് ഈ ഹിന്ദി വാക്യത്തിന്റെ അര്‍ത്ഥം. പത്തുവര്‍ഷംകൊണ്ട് ദേശീയ ലിംഗാനുപാതം 918ല്‍ നിന്ന് 930 ആയി ഉയര്‍ന്നു.

പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തെന്നും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുടെ പങ്കാളിത്തം ഉണ്ടായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സെക്കന്‍ഡറി വിദ്യാഭ്യാസ തലത്തില്‍ പെണ്‍കുട്ടികള്‍ പ്രവേശനം നേടുന്നത് 75.51 ശതമാനത്തില്‍ നിന്ന് 78 ശതമാനമായി. പ്രസവാനന്തര പരിചരണ രജിസ്ട്രേഷന്‍ 61 ശതമാനത്തില്‍ നിന്ന് 80.5 ശതമാനമായി ഉയര്‍ന്നെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍.

‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ശ്രദ്ധേയമായ നാഴികക്കല്ലുകള്‍ പിന്നിട്ടു. ലിംഗാനുപാതം കുറവുള്ള ജില്ലകളില്‍ കാര്യമായ പുരോഗതി കൈവരിക്കാനായി. ലിംഗസമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തിലുള്ള ബോധവത്കരണം സാധ്യമായി. പദ്ധതിയുടെ ഭാഗമായ ജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. താഴേത്തട്ടില്‍ സാമൂഹിക മാറ്റം വളര്‍ത്തിയെടുക്കാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

spot_img

Related news

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ബ്രിട്ടീഷ് വനിതയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാത്സംഗം ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട...

കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹിമാനി...

കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; നടിമാരായ തമന്നയെയും കാജലിനെയും ചോദ്യം ചെയ്യും

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍...

മഹാകുംഭമേള നാളെ അവസാനിക്കും; പ്രയാഗ്‌രാജിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക്

ജനുവരി 13ന് ആരംഭിച്ച പ്രയാഗ്രാജ് മഹാകുംഭമേളയ്ക്ക് നാളെ സമാപനം. നാളെ മഹാശിവരാത്രി...

പ്രണയ തടസം മാറാന്‍ പരിഹാരം പൂജ; യുവതിയില്‍ നിന്ന് ആറ് ലക്ഷം തട്ടിയെടുത്ത് വ്യാജ ഇന്‍സ്റ്റഗ്രാം ജ്യോത്സ്യന്‍

'പ്രണയ വിവാഹമാണ് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും' ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യാജ ജ്യോത്സ്യന്‍ യുവതിയെ...