ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷ ഇന്ന് വിധിക്കും; ഗ്രീഷ്മയ്ക്ക് ചെകുത്താന്‍ ചിന്ത, ജീവപര്യന്തം നല്‍കണമെന്ന് പ്രോസിക്യൂഷന്‍

പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷ ഇന്ന് വിധിക്കും.ശിക്ഷാ വിധിയില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിശദമായ വാദം കേട്ടിരുന്നു. അപൂര്‍വങ്ങങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രായം പരിഗണിച്ചു ശിക്ഷയില്‍ ഇളവ് വേണമെന്നും, തുടര്‍പഠനത്തിന് ആഗ്രമുണ്ടെന്നും പ്രതി ഗ്രീഷ്മയും കോടതിയെ അറിയിച്ചിരുന്നു.

ഗ്രീഷ്മയ്ക്ക് ചെകുത്താന്‍ ചിന്തയെന്നാണ് ശിക്ഷ വിധിയില്‍ തീ പാറും വാദം നടക്കുമ്പോള്‍ പ്രോസിക്യൂഷന്‍ പറഞ്ഞ കാര്യം. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ വധശിക്ഷ എങ്ങനെ നല്‍കുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. ഒന്നാം പ്രതി ഗ്രീഷ്മയ്‌ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മലന്‍ കുമാര്‍ തെളിവ് നശിപ്പിച്ചുവെന്നുമാണ് കോടതി കണ്ടെത്തിയത്. തുടര്‍പഠനത്തിന് ആഗ്രഹമുണ്ടെന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും ചില രേഖകള്‍ ഹാജരാക്കി കഴിഞ്ഞ ദിവസം ഗ്രീഷ്മ കോടതിയെ അറിയിച്ചിരുന്നു. മാതാപിതാക്കളുടെ ഏകമകളാണെന്നും മനസാന്തരപ്പെടാന്‍ അവസരം നല്‍ണമെന്നും ഗ്രീഷ്മ പറഞ്ഞു.

ഷാരോണിനെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ പലതരത്തില്‍ ശ്രമിച്ചിട്ടും കഴിയാത്തതിനെ തുടര്‍ന്നു ആത്മഹത്യ ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ഗ്രീഷ്മ അതിനു കഴിയാത്തതിനാലാണ് കൊല ചെയ്യാന്‍ നിര്‍ബന്ധിതയായതെന്നു പ്രതിഭാഗവും വാദിച്ചു. എന്നാല്‍ പ്രേമം നടിച്ചു വിശ്വാസം ആര്‍ജിച്ച ശേഷം കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത് പൈശാചിക പ്രവര്‍ത്തിയായിരുന്നുവെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ് വിനീത് കുമാറും വാദിച്ചു. ഇംഗ്ലീഷിലും സാങ്കേതിക വിദ്യയിലുമുള്ള അറിവ് പ്രതി ഗ്രീഷ്മ ദുരുപയോഗം ചെയ്തത് വിഷത്തിന്റെ പ്രവര്‍ത്തന രീതി പഠിക്കാനായിരുന്നു.

ചുണ്ട് ഉള്‍പ്പടെ വിണ്ടു കീറി ആന്തരികാവയവങ്ങളുടെയെല്ലാം രക്തം വാര്‍ന്നു 11 ദിവസം നരകയാതന അനുഭവിച്ചാണ് ഷാരോണ്‍ മരിച്ചത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിനു വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും നീതികരിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ എം ബഷീര്‍ ആണ് കോളിളക്കമുണ്ടാക്കിയ കേസില്‍ വിധി പറയുക.

spot_img

Related news

എംഡിഎംഎ ഒളിപ്പിച്ചിരുന്നത് സ്കാനിങ്ങില്‍ പോലും കണ്ടെത്താൻ കഴിയാത്തിടത്തും; ആഷിഖ് കേരളത്തിലേക്ക് ലഹരികടത്തിയത് ഒരാളും ചിന്തിക്കാത്ത രീതിയില്‍

കേരളത്തിലേക്കുള്ള രാസലഹരിയുടെ കളക്ഷൻ പോയിന്റായി ഇതുവരെ അധികൃതർ കരുതിയിരുന്നത് ബെംഗളുരു നഗരത്തെയാണ്....

സൂര്യാഘാതം; രണ്ട് കന്നുകാലികള്‍ ചത്തു

പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികള്‍ ചത്തു. പാലക്കാട് കഴിഞ്ഞ ദിവസങ്ങളിലായി 39...

അജ്മീരില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ വളാഞ്ചേരി കിഴക്കേകര സ്വദേശി മുഹമ്മദ് ശഫീഖ് മരണപ്പെട്ടു

എസ്.വൈ.എസ് വളാഞ്ചേരി ടൗണ്‍ യൂണിറ്റ് പ്രവര്‍ത്തകനും, വളാഞ്ചേരി കിഴക്കേകര സ്വദേശി പാലാറ...

വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്കി എ.ഡി.ജി.പി മനോജ് എബ്രഹാം

 ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ്...

താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; കുട്ടികള്‍ സന്ദര്‍ശിച്ച മുംബൈയിലെ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് അന്വേഷണം

മലപ്പുറം: താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്. തുടരന്വേഷണത്തിനായി...