പി. വി അൻവർ ഇന്ന് ജാമ്യാപേക്ഷ നൽകിയേക്കും; അറസ്റ്റിൽ രാഷ്ട്രീയ വിവാദം

ഡിഎഫ് ഒ ഓഫീസ് ആക്രമിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ക്കഴിയുന്ന പിവി അന്‍വര്‍ എംഎല്‍എ കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കിയേക്കും. കേസില്‍ ഒന്നാം പ്രതിയായ പിവി അന്‍വറിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. രാത്രി രണ്ടരയോടെയാണ് പിവി അന്‍വറിനെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്.

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചതില്‍ ഡിഎംകെ പ്രവര്‍ത്തകര്‍
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്ത സംഭവത്തിലാണ് പൊലീസ് നടപടി. പൊതുമുതല്‍ നശിപ്പിക്കല്‍, ഗൂഢോലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പി.വി അന്‍വര്‍ ഉള്‍പ്പടെ 11 പേര്‍ക്ക് എതിരെയാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതായും FIRല്‍ പരാമര്‍ശമുണ്ട്. രാത്രി ഒന്‍പതരയോടെ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അന്‍വറിന് പിന്തുണയുമായി അനുയായികളും ഡിഎംകെ പ്രവര്‍ത്തകരും തടിച്ചുകൂടി. പൊലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെ മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ആശുപത്രിക്ക് പുറത്തേക്ക് ഇറങ്ങിയ പി.വി അന്‍വര്‍ മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് അന്‍വറിന്റെ പ്രതികരണം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നടത്തിയ അറസ്‌റ്റെന്നായിരുന്നു. എംഎല്‍എ ആയതിനാല്‍ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അന്‍വര്‍ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.

spot_img

Related news

അങ്കത്തട്ടൊരുങ്ങി: വോട്ടെടുപ്പ് തീയതി വന്നാലുടൻ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും; യു.ഡി.എഫും ബി.ജെ.പിയും നാളെ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വൈകിട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തിൽ കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും...

പിഴയടക്കാൻ പകുതി കാശ് മതി; സംസ്ഥാനത്ത് ട്രാഫിക് ആംനെസ്റ്റി സ്കീം വരുന്നു, ഏപ്രിൽ 30-നകം അടച്ചുതീർക്കണം

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ...

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച: രാജകുടുംബത്തിന്റെ പൈതൃക ആഭരണങ്ങൾ കവർന്നു; നഷ്ടമായത് 2 കോടിയുടെ വജ്രവും സ്വർണ്ണവും!

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. 2 കോടി മൂല്യമുള്ള സ്വർണാഭരണങ്ങൾ...

ജിം സന്തോഷ് വധക്കേസ് പ്രതിയെ പട്ടാപ്പകൽ വെട്ടിക്കൊന്നു

കൊല്ലം കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി...