സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് വി പി അനില്‍. താനൂരില്‍ നടക്കുന്ന ജില്ലാ സമ്മേളനമാണ് ഇ എന്‍ മോഹന്‍ദാസിന് പകരം വി പി അനിലിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിയാന്‍ നിലവിലെ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് തയ്യാറായതോടെയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

സിപിഐ എം മലപ്പുറം ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം വൈകുന്നേരം താനൂര്‍ ചീരാന്‍കടപ്പുറം നഗറില്‍ നടക്കും. വൈകിട്ട് മൂന്നിന് ഹാര്‍ബര്‍ പരിസരത്തുമാണ് ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ച് ആരംഭിക്കുന്നത്. വളണ്ടിയര്‍മാര്‍ മാര്‍ച്ചില്‍ 5000ത്തിലേറെ പേര്‍ അണിനിരക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് നടക്കുന്ന പൊതുപ്രകടനം ബീച്ച് റോഡ് പരിസരത്തെ മൈതാനിയില്‍ നിന്നും ആരംഭിക്കും. വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, തവനൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നുമുള്ള ബഹുജനങ്ങള്‍ മാത്രമാണ് പൊതുപ്രകടനത്തില്‍ പങ്കാളികളാകുന്നത്.

വൈകീട്ട് 5.30ന് സീതാറാം യെച്ചൂരി നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, എളമരം കരീം, പി കെ ശ്രീമതി, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും.

spot_img

Related news

നിപ വളാഞ്ചേരി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു

വളാഞ്ചേരി നഗരസഭയിൽ രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ...

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 12 ന്...

തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി മകന്‍; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍

മലപ്പുറം: തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ...

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം....

പ്രസ് ക്ലബ് ടീമിനുള്ള യാത്രയപ്പും ജേഴ്‌സി കിറ്റ് പ്രകാശനവും

മലപ്പുറം സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി ലീഗില്‍ പങ്കെടുക്കുന്ന മലപ്പുറം പ്രസ് ക്ലബ്...