കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയര്‍ന്ന നിരക്ക്; എയര്‍ ഇന്ത്യയ്ക്ക് മാത്രം 1,25,000 രൂപ

കരിപ്പൂര്‍വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയര്‍ന്ന നിരക്ക്. കരിപ്പൂരിലെ ഹജ്ജ് യാത്ര ടെന്‍ഡറില്‍ എയര്‍ ഇന്ത്യക്ക് മാത്രം നിരക്ക് 1,25,000 രൂപ. കണ്ണൂര്‍ വിമാനത്തവളത്തില്‍ നിന്ന് 87,000 രൂപയും കൊച്ചയില്‍ നിന്ന് 86000 രൂപയുമാണ്. കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രക്ക് 40,000 രൂപയോളം അധികം ചിലവാകും. ഈ എമ്പാര്‍ക്കേഷന്‍ പോയിന്റ് തിരഞ്ഞെടുത്ത ഹാജിമാര്‍ക്ക് വളരെ പ്രയാസമുണ്ടാക്കുന്നതാണിത്.

അമിത നിരക്ക് ഒഴിവാക്കി, കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള വിമാന യാത്രാനിരക്ക് ഏകീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവിനും, കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവിനും മന്ത്രി വി. അബ്ദുറഹിമാന്‍ കത്ത് അയച്ചു. 3 എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും സര്‍വീസിനായി വിമാന കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ടെന്‍ഡര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് യാത്രാനിരക്ക് സംബന്ധിച്ച് ഇടപെടല്‍ നടത്താനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2025ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 15231 പേരാണ് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 5755 പേര്‍ കോഴിക്കോട് നിന്നും 4026 പേര്‍ കണ്ണൂരില്‍ നിന്നും 5422 പേര്‍ കൊച്ചിയില്‍ നിന്നും യാത്ര തിരിക്കും. ഈ തീര്‍ത്ഥാടകരില്‍ യാത്രാനിരക്കിന്റെ പേരില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന സാഹചര്യം ഒഴിവാക്കണം. അതിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കത്തില്‍ മന്ത്രി വി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു.

spot_img

Related news

പെണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കൊച്ചി: പെണ്‍കുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ്...

അജിത് കുമാര്‍ ക്ലീന്‍ അല്ല, ഡിജിപിയാക്കേണ്ടത് മുഖ്യമന്ത്രിയ്ക്ക് അനിവാര്യം’; പി.വി അന്‍വര്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് മുഖ്യമന്ത്രി ചീറ്റ്...

വഖഫ് നിയമ ഭേദഗതി: ‘മുനമ്പത്തെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചു’; പി.കെ കുഞ്ഞാലിക്കുട്ടി

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്ന് മുസ്ലിം...

വീട്ടിലെ ബെഡ് റൂമില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി

കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടിലെ ബെഡ് റൂമില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി. കരുനാഗപ്പള്ളി...