ഹമാസും ഇസ്രയേലും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ ഇടപെടേണ്ടതില്ലെന്ന് നടന്‍ വിനായകന്‍. ഒരേ കുടുംബത്തില്‍ പെട്ടവര്‍ നടത്തുന്ന യുദ്ധത്തില്‍ ആരുടെയും ഒപ്പം നില്‍ക്കേണ്ട കാര്യമില്ല എന്നാണ് വിനായകന്‍ പ്രതികരിച്ചിരിക്കുന്നത്. താരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിലപാട് അറിയിച്ചത്.
‘എബ്രഹാമിന്റെ സന്തതികള്‍ തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ നമ്മള്‍ക്കെന്തു കാര്യം(അത് എബ്രഹാമിന്റെ കുടുംബ പ്രശനം). ഈ ലോകം എബ്രഹാമിന്റെ സന്തതികളുടെ മാത്രമല്ല’ എന്നാണ് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചിലര്‍ താരത്തിന്റെ പ്രതികരണത്തിന് പിന്നാലെ വിമര്‍ശനവുമായി എത്തി.