സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍

റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍. അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്റെ അഭിഭാഷകന്‍ അറിയിച്ചു. പത്ത് ദിവസത്തിനകം റഹീമിന് വീട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

സ്‌പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷമായി അബ്ദുല്‍ റഹീം ജയിലില്‍ കഴിയുകയാണ്. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച ദയധനമായ ഒന്നര കോടി സൗദി റിയാല്‍ കെട്ടിവെച്ചതോടെ അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതി റദ്ദ് ചെയ്തിരുന്നു. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യന്‍ രൂപയില്‍ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാല്‍ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയത്.

spot_img

Related news

ഒമാനിലെ മിന്നൽ പ്രളയം; അപകടത്തിൽ കാണാതായ റംലയുടെ മൃതദേഹം കണ്ടെത്തി

ഒമാനിൽ കഴിഞ്ഞ ദിവസം മിന്നിൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശി റംലയുടെ...

ഖത്തറിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു; 130 പേര്‍ക്ക് പരിക്ക്

യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെടുകയും 130...

എച്ച്.കെ.ട്രെന്‍സ് സി.ഇ.ഒ ഹരികൃഷ്ണന് ദുബായ് യൂണിവേഴ്‌സിറ്റിയുടെ ആദരം

ദുബായ്: എച്ച്.കെ.ട്രെന്‍സ് സി.ഇ.ഒ ഹരികൃഷ്ണന് ബായ് യൂണിവേഴ്‌സിറ്റിയുടെ ആദരം. കോഡിംഗ്, ആര്‍ട്ടിഫിഷ്യല്‍...

അബ്ദുല്‍ റഹീമിന്റെ മടങ്ങിവരവിനായി കാത്ത് കേരളം; റിയാദ് കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും

റിയാദ്: റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ്...