ബാര്‍ കോഴ വിഷയത്തില്‍ യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എംഎം ഹസ്സന്‍

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രക്ഷോഭം തുടങ്ങുമെന്നും എംഎം ഹസ്സന്‍ പറഞ്ഞു. സഭ തുടങ്ങിയ ശേഷം പ്രതിഷേധ മാര്‍ച്ച് നടത്തും. െ്രെകം ബ്രാഞ്ച് അന്വേഷണമല്ല യുഡിഎഫ് ആവശ്യപ്പെട്ടതെന്നും എംഎം ഹസ്സന്‍ പറഞ്ഞു. ശശിതരൂരിന്റെ പിഎയില്‍ നിന്നും സ്വര്‍ണം പിടിച്ചതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ലീഗ് പ്രക്ഷോഭം തുടങ്ങിയതിനെ ഒട്ടപ്പെട്ടതായി കാണേണ്ട. യുഡിഎഫിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. മഴക്കെടുതിയില്‍ ആളുകള്‍ മരിക്കുമ്പോഴും സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നില്ല. ഏകോപനം നടത്തേണ്ട തദ്ദേശസ്വയം ഭരണമന്ത്രി വിദേശ വിനോദയാത്രയിലാണ്. കോവിഡ് കാലത്ത് എന്നും മാധ്യമങ്ങളെ കണ്ടിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ഒളിച്ചോടുകയാണെന്നും എംഎം ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

spot_img

Related news

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരമരത്തില്‍ തമ്പടിച്ച...

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു. 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്....

വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

ഇടുക്കി: വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍....

കേരളത്തിന് ഇനി ഒരു മാറ്റം വേണം, അതിന് യുഡിഎഫ് വരണം: ഷാഫി പറമ്പില്‍

ജനകീയ പ്രശ്നങ്ങളോട് രണ്ടു ഗവണ്‍മെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പില്‍...

പ്രതികള്‍ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും പരീക്ഷ എഴുതാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍

താമരശ്ശേരിയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചതിനെതിരെ...