ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം സമ്മാനം ഇത്തവണ ഇരുപത് കോടിയാക്കി. 400 രൂപയാണ് ടിക്കറ്റ് വില.
25 കോടിയുടെ ഓണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സമ്മാനം ലഭിക്കുന്ന ലോട്ടറിയാണ് ക്രിസ്തുമസ്, ന്യൂയര്‍ ബംപര്‍. ഇതിന്റെ വില്‍പ്പന വ്യാഴാഴ്ച്ച മുതല്‍ ആരംഭിക്കും. ഒരു കോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക.