ഓണം അവധിക്ക് സ്‌പെഷ്യല്‍ ആയി ഇന്ത്യന്‍ റെയില്‍വേ; ഉല റെയില്‍ വീണ്ടും കേരളത്തില്‍

കേരളത്തില്‍നിന്ന് ഓണം അവധി സ്‌പെഷ്യല്‍ ആയി ഇന്ത്യന്‍ റെയില്‍വേ ഉല റെയില്‍ വിനോദയാത്ര ഒരുക്കുന്നു. മൈസൂര്‍, ബേലൂര്‍, ഹലേബീട്, ശ്രവണബെലഗോള, ഹംപി, ബദാമി, പട്ടടക്കല്‍, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന എട്ട് ദിവസ യാത്രയാണ്. ആഗസ്ത് 23 ന് കേരളത്തില്‍നിന്ന് തുടങ്ങി ഗോവയില്‍ ഓണാഘോഷത്തിന് ശേഷം 30ന് തിരികെ എത്തും. തേര്‍ഡ് എസി, സ്ലീപ്പര്‍ ക്ലാസ്, പാന്‍ട്രി കാര്‍, ഡെയിനിങ് കാര്‍ അടങ്ങുന്ന പുത്തന്‍ കോച്ചുകളോടുകൂടിയ ഉല റെയില്‍ കേരളത്തില്‍നിന്നും സംഘടിപ്പിക്കുന്ന അഞ്ചാമത് യാത്രയാണ് വെക്കേഷന്‍ സ്‌പെഷ്യല്‍ ഓണം ബൊണാന്‍സാ.

ദക്ഷിണേന്ത്യന്‍ ഭക്ഷണം, കാഴ്ചകള്‍ കാണാനുള്ള വാഹനം, താമസം, ടൂര്‍ മാനേജര്‍, കോച്ച് സുരക്ഷ, ട്രാവല്‍ ഇന്‍ഷുറന്‍സ്, എല്‍ടിസി ക്ലെയിം ചെയ്യുന്നതിനാവശ്യമായ ബില്‍ എന്നീ സൗകര്യം ലഭ്യമാണ്. കംഫോര്‍ട്ട്, ഇക്കോണമി, ബഡ്ജറ്റ് എന്നീ വിഭാഗങ്ങള്‍ തിരഞ്ഞെടുക്കാം 7800 രൂപ മുതലാണ് നിരക്കുകള്‍.
കേരളത്തില്‍നിന്ന് ബുക്ക് ചെയ്യുന്നവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനുകളില്‍നിന്നും കയറാം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്ക് ചെയ്യാനും ട്രാവല്‍ ടൈംസ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് എന്നീ ഓഫിസുകളുമായോ ഓണ്‍ലൈന്‍ ബുക്കിങ്ങിന് 8956500600 എന്ന നമ്പറില്‍ ബന്ധപ്പെടാം.

spot_img

Related news

പകയും ആസൂത്രണവും; മൂഴിക്കൽ കൊലപാതകത്തിൽ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീളുന്നു, അദ്നാന്റെ ഫോൺ രഹസ്യങ്ങൾ പുറത്തെടുക്കാൻ പോലീസ്!

കോഴിക്കോട് മൂഴിക്കലിൽ പതിനാറുകാരി നസ്രീന കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....

പന്തളത്ത് വിഷുക്കണിയിൽ നിന്ന് ‘കാണിപ്പൊന്ന്’ കാണാതായി; ഒടുവിൽ കണ്ടെത്തിയത് ഭക്തന്റെ പൂജാമുറിയിൽ

പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനിടെ തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായത്...

ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി പാറക്കുളത്തിൽ മുങ്ങിമരിച്ചു

കോതമംഗലം ചെറുവട്ടൂരിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി പാറക്കുളത്തിൽ മുങ്ങിമരിച്ചു....

എറണാകുളത്ത് ചിക്കുൻഗുനിയ ഭീതി; കുന്നുകരയിലും ചെങ്ങമനാട്ടും രോഗബാധ സ്ഥിരീകരിച്ചു

കൊച്ചിയിൽ ചിക്കുൻഗുനിയ പടരുന്നു. എറണാകുളം ജില്ലയിലെ കുന്നുകര, ചെങ്ങമനാട് പഞ്ചായത്തുകളിലായി ഒമ്പത്...