ഡിസപ്പിയറിങ് സന്ദേശങ്ങൾ നിലനിർത്താം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്‌ആപ്പ്

ഇനി മുതൽ ഡിസപ്പിയറിങ് സന്ദേശങ്ങള്‍ നിലനിർത്താം, കീപ് ഇൻ ചാറ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്‌ആപ്പ്. അപ്രത്യക്ഷമാകുന്ന ചില സന്ദേശങ്ങൾ പിന്നീട് ആവശ്യം വരും എന്നതിനാൽ അത് ചാറ്റിൽ നിലനിർത്താനുള്ള അവസരം ഉപഭോക്താക്കൾക്ക് ഉണ്ടാകും.

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ നിങ്ങളുടെ സംഭാഷണങ്ങൾ മൂന്നമതൊരാൾ അറിയാതെ സംരക്ഷിക്കുമ്പോൾ തന്നെ ചിലപ്പോൾ മുൻപ് അയച്ച ചാറ്റിലെ വോയിസ് നോട്ടോ, പ്രധാവ വിവരങ്ങളോ സൂക്ഷിച്ചു വെക്കാൻ നിങ്ങൾ ആ​ഗ്രഹിച്ചാൽ അതിന് പരിഹാരമാണ് കീപ്പ് ഇൻ ചാറ്റ് എന്ന ഫീച്ചറെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചു.

ഒരു സന്ദേശം ലഭിക്കുമ്പോള്‍ അത് കീപ്പ് ഇന്‍ ചാറ്റ് ആക്കി മാറ്റാൻ സാധിക്കും. എന്നാല്‍ അയച്ചയാള്‍ക്ക് സന്ദേശം ലഭിച്ചയാള്‍ ഇത്തരത്തില്‍ സന്ദേശം സൂക്ഷിക്കുന്നുണ്ടെന്ന നോട്ടിഫിക്കേഷന്‍ പോകും. ഇത് വേണമെങ്കില്‍ സന്ദേശം അയച്ചയാള്‍ക്ക് തടയാനും സാധിക്കുമെന്നതാണ് ഈ ഫീച്ചറിന്‍റെ മറ്റൊരു പ്രത്യേകത. 

ഒരു ഡിസപ്പിയറിങ് സന്ദേശം സംരക്ഷിക്കാൻ അയച്ചയാൾ സന്ദേശം സ്വീകരിക്കുന്നയാള്‍ക്ക് അനുവാദം നല്‍കിയാല്‍. കെപ്റ്റ് മെസേജ് ഫോൾഡറിൽ ഒരാൾക്ക് അവ കാണാനാകും. വാട്ട്‌സ്ആപ്പിൽ സേവ് ചെയ്യുന്ന സന്ദേശങ്ങൾ ബുക്ക്‌മാർക്ക് ഐക്കൺ ഉപയോഗിച്ച് രേഖപ്പെടുത്തും.

അതേസമയം എന്തിനാണ് ഈ ഫീച്ചർ എന്ന വിമർശനവും ഉയരുന്നുണ്ട്. സന്ദേശം സംരക്ഷിക്കുന്നതിന് അയച്ചയാളുടെ അംഗീകാരം ആവശ്യമാണ്. അയച്ചയാൾക്ക് സന്ദേശം അവിടെ തന്നെ നിലനില്‍ക്കുന്നതില്‍ പ്രശ്‌നമില്ലെങ്കിൽ, രണ്ടുപേര്‍ തമ്മില്‍ അപ്രത്യക്ഷമാകുന്ന സന്ദേശം അയയ്‌ക്കുന്നത് എന്തിനാണ് എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്.

spot_img

Related news

യുപിഐ ആപ്പുകള്‍ ഡൗണ്‍; ഓണ്‍ലൈന്‍ ഇടപാടുകള്‍ താറുമാറായി

ദില്ലി: രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങള്‍ തടസ്സപ്പെട്ടതോടെ,...

വിഡിയോകളും ചിത്രങ്ങളും അയക്കുമ്പോള്‍ കൂടുതല്‍ സ്വകാര്യത; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ഉപയോക്താക്കള്‍ അയക്കുന്ന ചിത്രങ്ങളും വിഡിയോകളും സ്വീകര്‍ത്താവിന്റെ ഡിവൈസില്‍...

ലോകം മുഴുവനും ജിബ്ലി തരംഗം; ഈ ട്രെന്‍ഡിനെ ജനപ്രിയമാക്കിയതിന് പിന്നിലെ ബുദ്ധി ആരുടേത്?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ ലോകം തന്നെ ജിബ്ലിസ്‌റ്റൈല്‍ ട്രെന്‍ഡിന്...

ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ‘ഫ്‌ലാഷ്സ്’

മെറ്റയുടെ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ബ്ലൂസ്‌കൈ പുതിയൊരു...