പ്രത്യാശയുടെയും സഹനത്തിന്റെയും സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍; ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മയില്‍ വിശ്വാസിസമൂഹം


50 ദിവസത്തെ നോമ്പില്‍ സ്ഫുടം ചെയ്‌തെടുത്ത ചൈതന്യവുമായി ഈസ്റ്റര്‍. കുരുത്തോലയും കുരിശുമലകയറ്റവും രുചികരമായ വിഭവങ്ങളും ഒക്കെ മനസ്സില്‍ നിറയ്ക്കുന്നത് അനുഭൂതികളുടെ ഈസ്റ്റര്‍ ആഘോഷത്തിലാണ്.
കേവലം ഒരു ദിവസത്തില്‍ ഒതുങ്ങുന്നതല്ല ഈസ്റ്ററിന്റെ ആചരണവും ആഘോഷവും. നീണ്ട 50 നാള്‍ മത്സ്യവും മാംസവും ഉപേക്ഷിച്ചുള്ള നോമ്പ്. രുചികരമായി പാചകം ചെയ്ത മത്സ്യമാംസാദികളുടെ സ്വാദും മണവും പകരുന്ന പ്രലോഭനങ്ങളെ പലവട്ടം തോല്‍പ്പിച്ചാണു നോമ്പ് പൂര്‍ത്തിയാക്കുക.

ക്രിസ്തു മരിച്ച് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ആഘോഷമായാണ് ക്രൈസ്തവര്‍ ഈസ്റ്റര്‍ ദിനം ആഘോഷിച്ചു പോരുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ആരാധനലയങ്ങളില്‍ ഈസ്റ്റര്‍ ആഘോഷം ആരംഭിച്ചു.യേശു ദേവന്‍ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴവും അതിനെ തുടര്‍ന്നുള്ള ദുഃഖ വെള്ളിയുമാണ് ഈസ്റ്ററിന് മുമ്പായി വിശ്വാസികള്‍ ആഘോഷിച്ചു വതുന്നത്.നോമ്പിന്റെ ത്യാഗവും പ്രാര്‍ത്ഥനയുടെ സംതൃപ്തിയും ആഘോഷത്തിന്റെ ആവേശവും ഒപ്പം വേനലവധിയുടെ ആലസ്യവും ചേര്‍ന്നാണ് ഈസ്റ്റര്‍ വിശ്വാസികള്‍ കൊണ്ടാടുന്നത്.

spot_img

Related news

റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ; 4000 റേഷന്‍ കടകള്‍ പൂട്ടാനും നിര്‍ദേശം

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ. റേഷന്‍കട...

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ബ്രിട്ടീഷ് വനിതയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാത്സംഗം ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട...

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരമരത്തില്‍ തമ്പടിച്ച...

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു. 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്....

വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

ഇടുക്കി: വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍....